ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയ3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് 3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. 1) തമിഴ്നാട് ചെങ്കോട്ട താലൂക്കില്‍ കര്‍ക്കുടി ഭാഗത്ത് സ്ട്രീറ്റ് നമ്പര്‍ 3 ല്‍, അണ്ണാ തെരുവില്‍ , ഡോര്‍ നമ്പര്‍ 4-4-8 ല്‍ ആണ്ടി മകന്‍ മണികണ്ഠന്‍ @ മണി (27 വയസ്സ്) .2)  ചെങ്കോട്ട താലൂക്കില്‍ കര്‍ക്കുടി ഭാഗത്ത് സ്ട്രീറ്റ് നമ്പര്‍ 3 ല്‍, അണ്ണാ തെരുവില്‍, ഡോര്‍ നമ്പര്‍ 4-4-8 ല്‍ ആണ്ടി മകന്‍ അജിത്കുമാര്‍ (22 വയസ്സ്), 3)  ചെങ്കോട്ട താലൂക്കില്‍ കര്‍ക്കുടി ഭാഗത്ത് ഇന്ദിര കോളനിയില്‍ ഡോര്‍ നമ്പര്‍ 4-4-48 ല്‍ ഒട്ടലി മുരുകയ്യാ മകന്‍ കുമാര്‍ .എം (35 വയസ്സ്) എന്നിവരെ കഴിഞ്ഞ ശനിയാഴ്ച തെന്മല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ . എ. ഷാനവാസ് IFS ന്റ്റെ നേതൃത്വത്തില്‍ ആര്യങ്കാവ് റെയിഞ്ചിലെയും, തെന്മല റെയിഞ്ചിലേയും സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസങ്ങളില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലകളിലുണ്ടായ ചന്ദന മോഷണങ്ങള്‍ക്ക് ശേഷം പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന CCTV ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി പ്രതികള്‍ കഴിഞ്ഞ ഒരാഴ്ചയായി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട് പുളിയറ ഭാഗത്ത് വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെയും വാഹനങ്ങളില്‍ പിന്‍തുടര്‍ന്നും മറ്റും സാഹസികമായി ആണ് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. CCTV ദൃശ്യങ്ങളില്‍ പ്രതികളുടെ മുഖം പതിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത് . കസ്റ്റഡിയില്‍ എടുത്ത പ്രതികളെ മൊഴി രേഖപ്പെടുത്തിയ ശേഷം ഞായറാഴ്ച വനത്തിനുള്ളില്‍ തെളിവെടുപ്പ് നടത്തി.  പ്രതികള്‍ മുന്‍പ് ചന്ദന മോഷണത്തിന് എത്തിയപ്പോള്‍ വനത്തില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ആയുധങ്ങളും കടത്തി കൊണ്ട് പോകാന്‍ സാധിക്കാതെ വനത്തില്‍ സൂക്ഷിച്ചിരുന്ന ചന്ദന തടികളുംവനത്തിനുള്ളില്‍ നിന്നും കണ്ടെത്തിചന്ദന മോഷണവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് സംഘങ്ങള്‍ കൂടി തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും പ്രതികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ചന്ദന സംരക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ പിടികൂടുന്നതില്‍ തെന്മല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ . എ. ഷാനവാസ് IFS, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ .എസ്. സനോജ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ . വിജു എസ് എന്നിവരുടെ നേത്യത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍. ജിജിമോന്‍ .ജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, രാധാകൃഷ്ണന്‍ , കലേഷ് , അമ്പാടി ,റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍ ജോമോന്‍ എന്നിവര്‍ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response