പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

 

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ക്ഷാമബത്ത ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് അനുവദിക്കുക, ഊര്‍ജ്ജം-ഗതാഗതം-കുടിവെള്ളം ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലകളിലെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ അവസാനിപ്പിക്കുക, ബാങ്കിംഗ്-ഇന്‍ഷ്വറന്‍സ് -റെയില്‍വെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പൊതുവിതരണ സംവിധാനവും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും സംരക്ഷിക്കുക, രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതിരിക്കുക, തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുക, ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലും സ്ഥിര നിയമനം നടത്തുക, രാജ്യത്തെ എല്ലാ നിയമനങ്ങളിലും സംവരണ തത്വം പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെയും വര്‍ക്കിംഗ് വിമെന്‍സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പൊതുസേവന സംരക്ഷണ സംഗമം എ.ഐ.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്റെ പൊതുസേവനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ദിനംപ്രതി ദുര്‍ബലപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യുകയാണ്. രാജ്യത്താകെ ഗതാഗതം, കുടിവെള്ളം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങള്‍ വരെ സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കുന്ന നയമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നാളിതുവരെ പൊതുസേവന മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഇവിടെയും ഇത്തരം സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗമത്തില്‍ വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് റ്റി.ഷാജികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.ഹരീന്ദ്രനാഥ് സ്വാഗതവും വിനോദ്.വി.നമ്പൂതിരി കൃതജ്ഞതയും രേഖപ്പെടുത്തി. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് വര്‍ക്കിംഗ് വിമെന്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് എം.എസ്.സുഗൈതകുമാരി, എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.സജിലാല്‍, വര്‍ക്കിംഗ് കമ്മിറ്റിയംഗം അഡ്വ.ജോര്‍ജ്ജ് തോമസ്, ശിവകുമാര്‍, അനന്തകൃഷ്ണന്‍, ഡോ.സി.ഉദയകല, അജികുമാര്‍, ഹസ്സന്‍, അഞ്ജലി, സുധികുമാര്‍ എന്നിവര്‍ സംസാരിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response