തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു.

ചെന്നൈ: തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു.  ചെന്നൈയിൽ വച്ചായിരുന്നു.അന്ത്യം.  സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹം ആ​രോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽനടക്കും.2015 ൻ്റെ തുടക്കത്തിൽ എആർ മുരുകദോസിൻ്റെ പ്രൊഡക്ഷൻ ഹൗസിനായി ആദംസ് ആപ്പിൾ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ എസ്‌.എസ്‌.സ്റ്റാൻലി തീരുമാനിച്ചിരുന്നു. വൈഭവിനെയും ആൻഡ്രിയ ജെറമിയയെയും അഭിനേതാക്കളെ അവതരിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടു. എന്നാൽ ഈ പ്രോജക്ട് യാഥാർത്ഥ്യമായില്ല. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് അവസാന ചിത്രം.1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response