
“കൈക്കൂലി തുക വാങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു”
അഞ്ചൽ സ്വദേശിയുടെ മുളവന വില്ലേജിൽ ഉൾപ്പെട്ട വസ്തു അളന്നു ലഭിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേ ഓഫീസിൽ നൽകിയ അപേക്ഷയിൻ മേൽ വസ്തു അളന്നു നൽകുന്നതിനു 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിട്ടുള്ള കൊല്ലം താലൂക്ക് സർവ്വേ ഉദ്യോഗസ്ഥൻ പവിത്രശ്വരം സ്വദേശിയായ അനിൽകുമാറിനെ കൈക്കൂലി തുക വാങ്ങുമ്പോൾ കൊല്ലം വിജിലൻസ് DySP ശ്രീ. സാനി അവർകളുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി അറസ്റ്റ് ചെയ്തു
വിജിലൻസ് സംഘത്തിൽ DySPയെ കൂടാതെ പോലീസ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, ജസ്റ്റിൻ ജോൺ, ജോഷി, GSI മാരായ അനിൽകുമാർ, അജിത്കുമാർ, ശശികുമാർ, ASI സുൽഫി, SCPO ഷിബു സക്കറിയ,ഷാജി,,ദേവപാൽ,CPO വിനീത്, ഗോപകുമാർ,ദീപൻ , സുരേഷ്,ശരത്കുമാർ, WSCPO അമ്പിളി, ഡ്രൈവർ അൻസാരി, കബീർ, സാഗർ, സുദർശന പിള്ള എന്നിവർ പങ്കെടുത്തു.. പ്രതിയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പു നടത്തി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.