കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

ഇരിട്ടി: സ്ഥലമുടമയിൽനിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. പായം വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്‌റ്റിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി: കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്‌.ഇരിട്ടി പയഞ്ചേരിയിൽ ഒരു സ്‌ഥലമുടമയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഇൻസ്പെക്ടർ സി. ഷാജു, എസ്.ഐമാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ.എസ്.ഐ. രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

@X | UNIBOTS


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading