ഇ.ജെ ഫ്രാൻസിസ് ദിനം സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു

തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു.
വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിപാടികളിൽ  പുഷ്പാർച്ചന, അനുസ്മരണ യോഗം, സിവിൽ സർവീസ് സംരക്ഷണ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
   ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വർക്കല, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, പാലോട്,  കഴക്കൂട്ടം, മെഡിക്കൽ കോളേജ്, പട്ടം, വികാസ് ഭവൻ,  ഡി.എച്ച്.എസ് എന്നീ പത്ത് മേഖലകളിലെയും  മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സിവിൽ സർവീസ് സംരക്ഷണ ദിനാചരണ പരിപാടികൾ ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
   ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാതല അനുസ്മരണവും, സിവിൽ സർവീസ് സംരക്ഷണ ദിനാചരണവും വികാസ് ഭവൻ അങ്കണത്തിൽ സംസ്ഥാന കമ്മറ്റി അംഗം ആർ. സരിത ഉദ്ഘാടനം ചെയ്തു.  ടി അജികുമാർ (മെഡിക്കൽ കോളേജ്),  നോർത്ത് ജില്ലാ പ്രസിഡന്റ് ആർഎസ് സജീവ് (നെടുമങ്ങാട്), വൈസ് പ്രസിഡന്റുമാരായ എസ്.ദേവികൃഷ്ണ (ഡിഎച്ച്എസ്), വി.സന്തോഷ് (ആറ്റിങ്ങൽ), ജോയിന്റ് സെക്രട്ടറിമാരായ ജി.എസ് സരിത (പട്ടം), വൈ.സുൽഫീക്കർ (വർക്കല),  സെക്രട്ടറിയേറ്റ് അംഗങ്ങളായ പുത്തൻകുന്ന് ബിജു (പാലോട്), ഗിരീഷ് എം.പിള്ള (വാമനപുരം), ജില്ലാ കമ്മിറ്റിഅംഗം സജികുമാർ (കഴക്കൂട്ടം) എന്നിവർ വിവിധ ഓഫീസ് സമുച്ചയങ്ങളിൽ നടന്ന ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
   ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പബ്ലിക് ഓഫീസ്, സിവിൽ സ്റ്റേഷൻ, വഞ്ചിയൂർ, തമ്പാനൂർ, വഴുതക്കാട്, ശാസ്തമംഗലം,  നെയ്യാറ്റിൻകര, കാട്ടാക്കട, വിഴിഞ്ഞം, പാറശ്ശാല എന്നിവിടങ്ങളിൽ  നടന്ന ദിനാചരണ പരിപാടികൾ ജോയിന്റ് കൗൺസിൽ സംസ്ഥാന -ജില്ലാ നേതാക്കളായ എസ് അജയകുമാർ, ആർ.സിന്ധു, വി.ശശികല, യു.സിന്ധു, വിനോദ് വി.നമ്പൂതിരി, ആർ.കലാധരൻ, ബീന എസ്.നായർ, ദീപ ഒ.വി, ജയരാജ് സ്റ്റാൻലി, ഇ.ഷമീർ എന്നിവർ ഉദ്ഘാടനം ചെയ്തു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading