
*കൊല്ലം സിറ്റി പോലീസിന്റെ ബ്രേവ്ഹാർട്ട് പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ തേടുന്നു*
കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ യും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബ്രേവ്ഹാർട്ട് എന്ന സാമൂഹിക സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഈ പോരാട്ടത്തിന്റെ മുൻനിര പോരാളികളായി സന്നദ്ധപ്രവർത്തനം നടത്തുവാൻ താല്പര്യമുളള യുവതീ-യുവാക്കൾക്ക്് പദ്ധതിയിൽ അംഗങ്ങളാകാം. ഇതിലേക്ക് താല്പര്യമുളള 18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുളള യുവതീ- യുവാക്കൾ അവരുടെ താല്പര്യപത്രവും, ബയോഡേറ്റായും [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 10.04.2025 നു മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474-2744165 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ പോലീസ് മേധാവി
കൊല്ലം സിറ്റി
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.