ശമ്പളം സർക്കാരിൻ്റെ ഔദാര്യമല്ല – ചവറ ജയകുമാർ
ജീവനക്കാരുടെ ശമ്പളം സർക്കാരിന്റെ ഔദാര്യമല്ല എന്നും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം നൽകാത്തത് തികഞ്ഞ അനാസ്ഥയാണെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
പൊതുവിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തിനു മുന്നിൽ എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 2025 മാർച്ച് മാസത്തെ ശമ്പളം നാളിതുവരെ ലഭിച്ചിട്ടില്ല. ഏപ്രിൽ മാസത്തെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. 2025-26 സാമ്പത്തിക വർഷം ഡയറ്റിൻ്റെ സാലറി ഹെഡ് ഉൾപ്പെടെ 13 ശീർഷകങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷവും മാർച്ച് മാസത്തെ ശമ്പളം 56 ദിവസങ്ങൾക്ക് ശേഷമാണ് ലഭിച്ചത്.
ഡയറ്റിലെ ജീവനക്കാരിൽ അദ്ധ്യാപക ജീവനക്കാർ ( പ്രിൻസിപ്പാൾ, സീനിയർ ലക്ച്ചറർ, ലക്ച്ചറർ) ഒഴികെയുള്ള അനദ്ധ്യാപക ജീവനക്കാർ സ്റ്റേറ്റ് ഫണ്ടിൻ്റെ കീഴിൽ വരുന്നവരാണ്. ഡയറ്റുകളിലെ അനദ്ധ്യാപക ജീവനക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കേഡർ സ്ട്രങ്തിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. പ്രസ്തുത ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർ ശമ്പളം വാങ്ങുന്ന ശീർഷകത്തിൽ നിന്നും നൽകേണ്ടതാണ്. ഒരേ വകുപ്പിൽ തന്നെ പല ഓഫീസുകളിൽ 2 തരം ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്ന രീതി അംഗീകരിക്കുവാനാകില്ല. എല്ലാ അനദ്ധ്യാപക ജീവനക്കാരെയും സ്റ്റേറ്റ് ഫണ്ടിൻ്റെ കീഴിൽ ഉൾപ്പെടുത്തി കൃത്യ സമയത്ത് ശമ്പളം നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതേ വരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതിനാൽ ഡയറ്റിലെ മുഴുവൻ അനദ്ധ്യാപക ജീവനക്കാരെയും സ്‌റ്റേറ്റ് ഫണ്ടിൽ ഉൾപ്പെടുത്തണം.
കൂടാതെ മുൻവർഷങ്ങളിലേതുപോലെ തന്നെ സമാനമായി മാർച്ച് ഏപ്രിൽ മാസങ്ങളിലെ ശമ്പളം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ജീവനക്കാരുടേതിന് സമാനമായി സ്റ്റേറ്റ് ഫണ്ട് ശീർഷകത്തിൽ നിന്നും ഡയറ്റിലെ അനദ്ധ്യാപക ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി നിലകൊള്ളേണ്ടവർ തൊഴിലാളികളുടെ ശമ്പളം പോലും കവർന്നെടുക്കുന്ന അവസ്ഥയാണ്.
ശമ്പള പരിഷ്കരണവും ക്ഷാമബത്തയുടെ കുടിശ്ശികയും അട്ടിമറിച്ച ഇടതു സർക്കാർ ഇപ്പോൾ ജീവനക്കാരുടെ ശമ്പളവും യാതൊരു തത്വതീക്ഷയും ഇല്ലാതെ കവർന്നെടുക്കുകയാണ്.
ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന ഭരണകൂടങ്ങൾ മാത്രമാണ് ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത്. ജനാധിപത്യ കേരളത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുന്നതാണ്.
ശമ്പളം എന്നത് ജീവനക്കാരുടെ സ്വത്താണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് ശമ്പളം നിഷേധിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്മാറണം.
ഡയറ്റിലെ ജീവനക്കാരുടെ തടഞ്ഞുവെച്ച ശമ്പളം ഉടൻ വിതരണം ചെയ്യണം. ഇതിന് തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.
വിഎസ് രാകേഷ് അധ്യക്ഷത വഹിച്ചു.
ആർ .എസ് .പ്രശാന്ത് കുമാർ, അലക്സ് ജോർജ്, ജോർജ് ആൻറണി, ഷൈജി ഷൈൻ, അരുൺ ജി ദാസ്, ശ്രീകാന്ത്,
എന്നിവർ സംസാരിച്ചു.
എസ്. രാജീവ് കുമാർ ഹരികുമാർ,അഖിൽ എസ് പി,എൻ പി അനിൽകുമാർ, ശരത്,ബിനു കുമാർ
എന്നിവരുടെ പേരുകൂടി ചേർക്കണം അഖിലിനെ വിളിച്ച് പേരുകൾ ചോദിക്കണേ
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.