പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും.
കാശ്മീരിലെ ഭീകര ആക്രമണശേഷം യുദ്ധം ഉണ്ടാകും എന്ന് ആക്രമണശേഷമുള്ള ദിവസങ്ങളിൽ ലോക ജനത കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ പാകിസ്ഥാൻ വിചാരിച്ചപോലെ ഇപ്പോൾ യുദ്ധം ഉണ്ടാകുമെന്നും അങ്ങനെയെങ്കിൽ ചൈന ഉൾപ്പെടെ രാജ്യങ്ങൾ സഹായിക്കും എന്നു കരുതി കാത്തിരുന്ന പാകിസ്ഥാന് തെറ്റി. യുദ്ധതന്ത്രങ്ങൾ മെനയുക മാത്രമാണ് ഇന്ത്യ ചെയ്യുന്നത്, അതിലൂടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചും കൃഷി ഇടങ്ങളിൽ ജലം നൽകാതെയും ചെയ്യുക വഴി മറ്റൊരുയുദ്ധമാണ്. ഇന്ത്യ നടത്തി കൊണ്ട് ഇരിക്കുന്നത്.
യുദ്ധതന്ത്രങ്ങൾ ഇന്ത്യ നടത്തിയതിൽ പാകിസ്ഥാൻ പേടിയുടെ അന്തരീക്ഷത്തിലാണ്. കാരണം യുദ്ധ തന്ത്രങ്ങൾ മെനയുക വഴി പാകിസ്താനും അത് ചെയ്യേണ്ടിവരും. അങ്ങനെയെങ്കിൽ പാകിസ്താന് ചെലവ് ആകുന്നത് കോടികളാണ് അതും ഇന്ത്യയുടെ യുദ്ധതന്ത്രമാണ് അതിലൂടെസാമ്പത്തിക പ്രതിസന്ധിയിൽ അലയുന്ന പാകിസ്ഥാന് ഈ കോടികൾ കൂടി നഷ്ടപ്പെട്ടാൽ പാകിസ്താൻ വീണ്ടും പട്ടിണിയുടെ ഭാഗമായി മാറും. അതുകൊണ്ടാണ് യുദ്ധം വേണ്ട എന്ന നിലപാട് പാകിസ്താനിലെ ചില രാഷ്ട്രീയ നേതാക്കളും അവിടുത്തെ ജനങ്ങളും ആഗ്രഹിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടങ്ങിയ അതിര്‍ത്തിയിലെ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വ്യപകമായി വെടിവയ്പ്പ് തുടരുകയാണ്. കുപ്‌വാര, ഉറി, അഖിനൂര്‍ സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പാകിസ്ഥാന്റെ ഈ പ്രകോപനം. ഇന്ത്യന്‍ സൈന്യവും മറുപടി നല്‍കുന്നുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ ശക്തമായ താക്കീത് പാകിസ്ഥാന് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് വീണ്ടും പാകിസ്ഥാന്‍ പ്രകോപനം തുടരുന്നത്.കഴിഞ്ഞ ദിവസം നിയന്ത്രണരേഖയിലെ നൗഷേരയില്‍ പാകിസ്താന്‍ ആര്‍മി പോസ്റ്റുകളില്‍ നിന്ന് ഒരു പ്രകോപനവും ഉണ്ടാകാതെ വെടിവെപ്പുണ്ടായിരുന്നു. നൗഷേരക്ക് പുറമേ സുന്ദര്‍ബാനി, അഖ്‌നൂര്‍ സെക്ടറുകളിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായിട്ടുണ്ട്.
പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ സേനാ മേധാവികള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതിനു പിന്നാലെയാണ് ഈ പ്രകോപനം ശക്തമായിരിക്കുന്നത്. എന്നാല്‍ ഈ തിരിച്ചടി എപ്പോള്‍ എന്നതില്‍ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടന്‍ തിരിച്ചടി എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.ഇതും ഒരു തന്ത്രം മാത്രമാണ്.എന്നാൽ പാകിസ്ഥാനിലേയും ഇന്ത്യയിലേയും കുറച്ചധികം പേർ യുദ്ധം ആഗ്രഹിക്കുന്നുണ്ട്. അവരൊക്കെ പരസ്പ്പരം മറുപടി കൊടുക്കണം എന്നാഗ്രഹിക്കുന്നവരാണ് എന്നാൽ ഒരു യുദ്ധം വന്നാൽ വരുന്ന കെടുതികൾ മനസ്സിലാക്കാൻ ഇത്തരം ആളുകൾ ശ്രമിക്കാറില്ല.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.