12 June 2026
ഒരേസമയം 200 ഓളം മിസൈലുകള്‍ഇസ്രയേലിന് നേര്‍ക്ക് ഹിസ്ബുള്ളയുടെ കനത്തആക്രമണം.

200 ഓളം മിസൈലുകള്‍ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളിലാണ് ആക്രമണം. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഓഫീസിന് നേര്‍ക്കും ആക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന് നേര്‍ക്ക് ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. അതിനുള്ള മറുപടിയാണ് ഹിസ്ബുള്ള നല്‍കിയത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *