12 June 2026
സന്നിധാനത്ത് അയ്യപ്പന് മുൻപിൽ 66 കാരി ലത കിഴക്കേമനയുടെ സ്വയം ചിട്ടപ്പെടുത്തിയ  നൃത്തചുവടുകൾ അവതരിപ്പിച്ചു.

ശബരിമല:സന്നിധാനത്ത് അയ്യപ്പന് മുൻപിൽ നൃത്തച്ചുവടു വച്ച് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ 66 കാരി ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്ന ലത അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ  അവതരിപ്പിച്ചത്.ഇവർ ബന്ധുക്കൾക്കൊപ്പമാണ് എല്ലാ വർഷവും അയ്യപ്പദർശനത്തിനു എത്താറ്. എന്നാൽ ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന് മുൻപിൽ നൃത്തം അവതരിപ്പിച്ചത്. റിട്ടയേർഡ് ഹെഡ് നേഴ്സ് ആയ ലത 15 വർഷമായി ശബരിമലയിൽ എത്തുന്നു.എന്നാൽ ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന് മുൻപിൽ നൃത്തം അവതരിപ്പിച്ചത്. മുൻപ് ഗുരുവായൂരും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഏറെ കാലത്തെ സ്വപ്‍ന സാക്ഷത്കാരത്തിന്റെ ചാരിതാർഥ്യത്തോടെയാണ് ഇപ്രാവശ്യത്തെ ലതയുടെ മലയിറക്കം.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *