കാസറഗോഡ് :ഹെർണിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ് പത്തു വയസുകാരൻ കിടപ്പിലുമായി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ സർജൻ ഡോ വിനോദ് കുമാറിൽ നിന്നാണ് ചികിൽസാ പിഴവ് സംഭവിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പുല്ലൂർ പെരളം സ്വദേശികളായ അശോകൻ്റെയും കാർത്യായനിയുടെയും മകൻ ആദിനാഥിനാണ് (10) ചികിൽസ വീഴ്ചയുണ്ടായത്. ഇപ്പോൾ കുട്ടി കിടപ്പിലുമാണ് സംഭവം ഇങ്ങനെ സെപ്തംബർ 18 ന് ആദിനാഥിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 ന് ഓപ്പറേഷൻ നടത്തി. ഓപ്പറേഷനിലെ പിഴവ് സംഭവിച്ചതായി രക്ഷകർത്താക്കളെ വിളിച്ച് അറിയിച്ചെന്ന് രക്ഷകർത്താക്കൾ പറയുന്നുണ്ട്.എന്നാൽ ഡോക്ടറുടെ അഭിപ്രായം വ്യക്തമല്ല. അദ്ദേഹത്തെ ഫോണിൽ കിട്ടുന്നുമില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയ സംഭവം ദുരൂഹമാണ് . ഇപ്പോൾ കുട്ടിക്ക് ഭയങ്കര വേദനയും ഒപ്പം കിടപ്പിലുമാണ്. രക്ഷകർത്താക്കൾ ജില്ലാ മെഡിക്കൽ ആഫീസർക്കും ഹോസ്ദുർഗ് പോലീസിന് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നും ആരോപണം ഉയർന്നിരുന്നു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




