ഇടുക്കി: ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ആഫീസറായി തുടക്കം പിന്നീട് ഇടുക്കിയിൽ പീരുമേട് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ സേവനം. തുടർന്ന് ഇടുക്കിയിൽ ഡി.പിഎംആയി, തുടർന്ന് ആലപ്പുഴയിലും, പാലക്കാടും പ്രവർത്തിച്ചു. തുടർന്ന് ഇടുക്കിയിൽ ജില്ലാ മെഡിക്കൽ ആഫീസർ പദവിയിൽ എത്തി.തുടർന്ന് അങ്ങോട്ട് സാമ്പത്തിക കൈമാറ്റമാണ് ജോലി. കൈമാറുക എന്നു പറഞ്ഞാൽ തന്നിലേക്ക് മാത്രം.52 വയസ്സുള്ള ഡോ മനോജിന് ഇനിയും 8 വർഷം സർവീസ് നിലവിലുണ്ട്.
സ്വന്തം കീഴ് ഉദ്യോഗസ്ഥരെ ഏവരെയും മുന്നിൽ വച്ചു വഴക്കുപറയും. ചെയ്യുന്നതെല്ലാം കുറ്റം. ഒരു ജീവനക്കാരനും ഈ ഉന്നത ഉദ്യോഗസ്ഥനെഇഷ്ടമല്ലാതായി, വെറുക്കാൻ തുടങ്ങി. ആരോടും ചിരിക്കാത്ത എല്ലാവരോടും കയർക്കുന്ന ഉദ്യോസ്ഥന് അവസാനം പിടി വീണു. എൻ ഒ സി ക്ക് കൃത്യമായതുക നിജപ്പെടുത്തിയിട്ടുണ്ട് .അത് കിട്ടാതെ അദ്ദേഹം ഒപ്പിടില്ല. സ്ഥലം മാറ്റ കാര്യത്തിലും 3000 മുതൽ 10000 വരെ കൈക്കൂലി നൽകണം. ഭരണ അനുകൂല സംഘടനയാണല്ലോ സ്ഥലം മാറ്റങ്ങളിലെ സൂപ്പർ താരങ്ങൾ. എന്നാൽ ഇവിടെ സംഘടന 10 എണ്ണം പറഞ്ഞാൽ അദ്ദേഹത്തിൻ്റേതായി അഞ്ചെണ്ണം നടത്തും. പ്രശ്നത്തിന് വന്നാൽ ഉത്തരവ് ഇല്ലാതാക്കും. ഡി.പി എം ആകുമ്പോൾ കൈക്കൂലിക്കായ് ആരോട് ഒന്നും ചോദിക്കേണ്ടതില്ല. എല്ലാവിധ കാര്യങ്ങളും സ്വന്തമായി ചെയ്യാം. എന്നാൽ ആ തസ്തിക മാറിയതോടെ എല്ലാം മാറി. പിന്നെ പണം ഇല്ലാതെ മുന്നോട്ടു പോകാൻ ആകുമായിരുന്നില്ല. നിരവധി പരാതികള്‍ ലഭിച്ചതോടെ നേരത്തേ ഡോക്ടർ മനോജിനെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ആരോഗ്യവകുപ്പില്‍ നിന്നടക്കം പരാതികള്‍ ലഭിച്ചതിനെ തുടർന്നായിരുന്ന നടപടി. എന്നാല്‍ ഇതിനെതിരെ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്റെ വിശദീകരണം കേള്‍ക്കാതെയും മതിയായ അന്വേഷണം നടത്താതെയുമാണ് സസ്പെൻഡുചെയ്തതെന്നായിരുന്നു മനോജിന്റെ വാദം. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌പോലും കിട്ടുന്നതിന് മുമ്ബാണ് ഡിഎംഒയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സികെ അബ്ദുള്‍ റഹീം ചെയർമാനായ ട്രിബ്യൂണല്‍ നിരീക്ഷിച്ചു.ഇതിനെത്തുടർന്ന് സസ്പെൻഷൻ മരവിപ്പിക്കുകയായിരുന്നു. ഇതിൻ്റെ പേരിൽ ജോലിയിൽ പ്രവേശിച്ചു പിന്നെ പണിയും കിട്ടി.ഈ പണി ഗുഗീൾ പേ വഴി മറ്റൊരാൾ വശം പണം വാങ്ങിക്കവെ, ചിത്തിരപുരത്തെ പനോരമിക് കെറ്റ്സ് എന്ന ഹോട്ടലിന്റെ ഉടമയില്‍ നിന്ന് ശുചിത്വ സർട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 75000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസില്‍ വച്ച് വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ഹോട്ടല്‍ ഉടമയില്‍ നിന്ന് ഒരുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ഇത് ചർച്ചചെയ്ത് 75000 രൂപയാക്കി. ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. രാഹുൽ രാജിൻ്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് ഡോ മനോജ് പണം സ്വീകരിച്ചതെന്ന് വിജിലൻസ് പറയുന്നു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




