പെൻഷൻകാരുടെ ആരോഗ്യപ്രശ്‌നങ്ങൾ കുറ്റമറ്റ രീതിയിൽ പരിഹരിക്കത്തക്ക തരത്തിൽ മെഡിസെപ് പുനർനിർണ്ണയം ചെയ്യണമെന്ന് എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും മാങ്കോട് രാധാകൃഷ്‌ണൻ എക്‌സ് എം എൽ എ ആവശ്യപ്പെട്ടു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ തിരുവനന്തപുരം ജില്ലാ സമ്മേളനം കെ എൻ മദനമോഹനൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ, അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതി കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ, റ്റി.എസ് ബിനുകുമാർ, എസ് എസ്.പി.സി സംസ്ഥാന ട്രഷറർ എ.നിസാറുദീൻ, സംസ്ഥാന വൈസ്പ്രസിഡൻ്റ് ശരത്ചന്ദ്രൻ നായർ, ബി.വിജയമ്മ എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡൻ്റ് ബി. ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എ.ഹരിശ്ചന്ദ്രൻ നായർ റിപ്പോർട്ടും ട്രഷറർ പി.മുരളീമോഹൻ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




