5 June 2026
പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം. : പെൻഷനേഴ്സ് കൗൺസിൽ.

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും പഴയ പരിഷ്കരണ കുടിശ്ശിഖയും, ക്ഷാമാശ്വാസ കുടിശ്ശിഖയും അനുവദിക്കണമെന്നും സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ‘മെഡിസെപ്’ പദ്ധതിയിലെ അപാകതകൾ പരിഹരിക്കാത്തതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് സമ്മേളനം ഉൽഘാടനം ചെയ്തു.

ബി. തുളസിധരൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. ദേവദാസ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും ജില്ലാ സെക്രട്ടറി അക്ബർ കൊളക്കാടൻ ജില്ലാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. വി.പി. ഗംഗാധരൻ , ഹരിദാസൻ എം.പി. , ടി.പി. കീരൻ, ടി.എ. റസാക്ക്, എ. ഇ. ചന്ദ്രൻ, കെ.ടി. നാരായണൻ എന്നിവർ സംസാരിച്ചു.


ജില്ലാ പ്രസിഡണ്ടായി കെ.വി.ശങ്കരദാസിനെയും സെക്രട്ടറിയായി എ.ഇ. ചന്ദ്രനെയും, ട്രഷററായി കെ.ജി. വിശ്വംഭരനേയും യോഗം തെരെഞ്ഞെടുത്തു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *