17 June 2026
കെഎസ്ആർടിസിയിൽ ഇനി സൂര്യോദയത്തിന്റെ നാളുകൾ – ഗതാഗത മന്ത്രി CP ജോൺ

കെഎസ്ആർടിസിയിൽ അടഞ്ഞുകൂടിയ കാർമേഘങ്ങൾ എല്ലാം മാറിയെന്നും പുതിയ സൂര്യോദയത്തിന്റെ നാളുകളാണ് ഇനി വരുന്നതെന്നും ഗതാഗതമന്ത്രി ശ്രീ പി ജോൺ. തിരുവനന്തപുരത്ത് കെഎസ്ആർടിസി ഓഫീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുഗതാഗതം ശക്തിപ്പെടുമ്പോൾ വാഹനപെരുപ്പം,ഗതാഗതക്കുരുക്ക് , പുക മലിനീകരണം, റോഡ് അപകടങ്ങൾ , എന്നിവ കുറയും. കോവിഡിന് ശേഷം കാറുകൾ ആറുലക്ഷവും ടൂവീലർ ഒരു കോടിയുമായി. എന്നാൽ പൊതു ഗതാഗതം 55,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് പതിനായിരമായും കെഎസ്ആർടിസി 7000 ബസ് ഉണ്ടായിരുന്നത് 4000 ആയും കുറഞ്ഞു .പൊതു ഗതാഗതം ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിൻറെ പ്രഥമ ലക്ഷ്യം എന്നും ഒരു പൊതു ഗതാഗതനയം സർക്കാർ രൂപീകരിക്കുമെന്നും KSRTC യെ ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആർടിസിയിൽ ശമ്പളത്തിന് വേണ്ടി പെൻഷൻ വേണ്ടിയും ഒരാളും സമരം ചെയ്യേണ്ടി വരില്ലെന്നും കൃത്യമായി അത് ലഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുന്നും അദ്ദേഹം പറഞ്ഞു.ആയിരം പഞ്ചായത്തുകൾ വഴി ആയിരം ബസ്സുകൾ ഇറക്കുമെന്നും ഗ്രാമവണ്ടി പദ്ധതി പ്രകാരം പഞ്ചായത്ത് പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് ഓടിക്കുമെന്നും ആയതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാരുടെയും പിന്തുണയും അദ്ദേഹം തേടി.കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥർക്ക് ഉപഹാരവും ഉന്നത വിജയം നേടിയ ഉദ്യോഗസ്ഥരുടെ മക്കൾക്കുള്ള സമ്മാനദാനവും അദ്ദേഹം നടത്തി.കെഎസ്ആർടിസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ: പ്രമോജ് ശങ്കർ IOFS, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷറഫ് മുഹമ്മദ്, ജി പി പ്രദീപ്കുമാർ തുടങ്ങിയ ഉദ്യോഗസ്ഥർ ആശംസകൾ നടത്തി.ഓഫീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സജിത് കുമാർ അധ്യക്ഷനായി. സംസ്ഥാന സമ്മേളനം സജിത് കുമാറിനെ പ്രസിഡണ്ടായും ബി എസ് ഷിജുവിനെ ജനറൽ സെക്രട്ടറിയായും ബി അജിത്കുമാർ ട്രഷററായും വീണ്ടും തിരഞ്ഞെടുത്തു