13 June 2026
ഉദയാ ലൈബ്രറി, ബാലവേദിയുയുടടെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി.

മൈനാഗപ്പള്ളി:മൈനാഗപ്പള്ളിഉദയാ ലൈബ്രറി,ബാലവേദിയുടെനേതൃത്വത്തിൽശിശുദിനാഘോഷവും സെമിനാറും നടത്തി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 139-ാമത് ജന്മദിനമായ 2025 നവമ്പർ 14 ന് കുട്ടികളുടെ വിവിധപരിപാടികളും, ‘രാഷ്ട്രശില്ലിയായനമ്മുടെചാച്ചാ’… എന്ന വിഷയത്തിൽ സെമിനാറും നടത്തി


ബാലവേദി വൈസ് പ്രസിഡന്റ് ഗായത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാലവേദി കൂട്ടുകാരിയും കുട്ടികളുടെ പ്രഥാന മന്ത്രിയും,എൻ.സി.സി.കേഡറ്റുമായ ആയിഷ ശിശുദിന സന്ദേശം നല്കി. ലൈബ്രേറിയൻ ഇ.ഷജീന വിഷയാവതരണം നടത്തി.
ചവറ ഉപജില്ലാ കലോത്സവത്തിൽയു.പി.വിഭാഗത്തിൽ ജലച്ചായാമത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയബാലവേദികൂട്ടുകാരൻശിവഹരിയെയോഗത്തിൽഅനുമോദിച്ചു. മണക്കാട്ടു രവീന്ദ്രൻ, ലൈബ്രേറിയൻകെ.ജയകുമാരി, മഹാലക്ഷ്മി തുടങ്ങിയവർ നേതൃത്വം നല്കി.