17 June 2026
വൈക്കത്ത് വാഹനാപകടം. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ ( 20 )അപകടത്തിൽ മരണപ്പെട്ടു.

വൈക്കം :ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ ( 20 ) അപകടത്തിൽ മരണപ്പെട്ടു.വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നും പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്ക് ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. അപകടത്തിനുശേഷം 15 മിനിറ്റോളം റോഡിൽ ചോര വാർന്നു കിടന്നു.
പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ’ പൂത്തോട്ടയിലെ സ്വകാര്യ കോളേജിൽ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർത്ഥിയാണ് . തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. വൈക്കം പോലീസ് സ്ഥലത്തെത്തി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.