കാസറഗോഡ് കളക്ട്രേറ്റിലേക്ക് ഭയരഹിത ജീവിതം,, സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തി കരുത്ത് – വനിതാ മാർച്ച് സംഘടിപ്പിച്ചു.
കാസറഗോഡ്: സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുക ,അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മറവിൽ നടക്കുന്ന സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളെ തടയുക, കേരള സർക്കാരിൻ്റെ സ്ത്രീപക്ഷ നിലപാടുകൾക്ക് ശക്തി പകരുക, സംഘടന നൽകിയ ഭീമ ഹർജിയിലെ നിവേദനങ്ങളിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജോയിൻറ് കൗൺസിൽ കാസറഗോഡ് ജില്ലാ വനിതാ കമ്മിറ്റി കാസറഗോഡ് കളക്ട്രേറ്റിലേക്ക് ഭയരഹിത ജീവിതം,, സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തി
കരുത്ത് – വനിതാ മാർച്ച് സംഘടിപ്പിച്ചു.മാർച്ചിന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഫ്ലാഗ് ഓഫ് ചെയ്തു.കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാർഗ്ഗവി ഉദ്ഘാടനം ചെയ്തു.വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി കെ പ്രീത സ്വാഗതം പറഞ്ഞു.സംസ്ഥാന വനിതാ കമ്മിറ്റിയംഗം എ ആമിന അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം യമുന രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ജോയിൻ്റ് കൗൺസിൽ , ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ ,സുനിത കരിച്ചേരി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.വനിതാ കമ്മിറ്റി ജില്ലാ ജോ.സെക്രട്ടറി റെജി കെ ആർ നന്ദി പറഞ്ഞു.മാർച്ചിന് ജോയിൻറ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ പി വി നിഷ, പുഷ്പ പി വി , വെള്ളരിക്കുണ്ട് മേഖലാ പ്രസിഡൻ്റ് റീന ജോസഫ്, വനിതാ കമ്മിറ്റി ഭാരവാഹികളായ എം വി ഭവാനി, അനിത എം,പുഷ്പലത, സുമതി ,ആയിഷ തുടങ്ങിയവർ നേതൃത്വം നൽകി.





