26 May 2026

ഇന്ന് ദൃശ്യമാധ്യമങ്ങൾ സംഭവങ്ങൾ എത്രയും നേരത്തെ പ്രേക്ഷകരിൽ എത്തിക്കാൻ വെപ്രാളപ്പെടുന്നവരായി മാറി. ഏത് ചാനലിൽ ആദ്യം വാർത്ത വരുത്തുന്നതാണ് ഏറ്റവും വലിയ ചാനൽ എന്ന് അവകാശപ്പെടാൻ കാട്ടുന്ന ശൈലി നമ്മുടെ മാധ്യമ സംസ്കാരം തന്നെ ഇല്ലായ്മ ചെയ്യുന്നു.കൃത്യമായ തെളിവുകൾ നിരത്താൻ കഴിയാതെ വെപ്രാളവാർത്ത വായനക്കാരുടെ പ്രിയപ്പെട്ടവരായി പ്രേക്ഷകൾ മാറുന്നു. ചില വാർത്തകൾ കാണിക്കുന്നതിൽ യാതൊരു മറയും കാട്ടാറില്ല. ശൈലിയുടെ പുതിയ രൂപങ്ങളെ തഴുകുകയാണ് ദൃശ്യമാധ്യമങ്ങൾ. പല ചാനലുകളും മുന്നിൽ എത്താൻ പെടാപാടുപെടുകയാണ്. എന്നാൽ ഇതിനൊക്കെ കുറച്ച് സ്ഥിരം പ്രേക്ഷകർ മാത്രമാണ്. അവർ മാധ്യമ പ്രവർത്തകരോട് തിരിച്ച് പ്രതികരിക്കാതെ വിട്ടൊഴിയുന്നതും കാണാം. അജണ്ട എന്തു വേണം എങ്ങനെ വേണം എന്ന് നിശ്ചയിക്കുന്നത് ഇത്തരം ദൃശ്യമാധ്യമങ്ങളാണ്. എങ്ങോട്ടാണ് നമ്മുടെ പോക്ക്.