10 June 2026
“കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്”

കോസ്റ്റ്ഗാർഡാണ് KSDMA ക്ക് വിവരം കൈമാറിയത്nകാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം കണ്ടെയ്നറുകൾക്ക് അടുത്ത് പോകരുത് സൾഫർ അടങ്ങിയ വസ്തു ആയതിനാൽ തൊടരുത്.മറൈൻ ഗ്യാസോലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയ കണ്ടെയ്‌നറുകളാണ് കടലിൽ വീണതെന്നാണ് പുറത്തുവരുന്ന വിവരം. കപ്പൽ അപകടത്തിൽപെട്ട സാഹചര്യത്തിൽ ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *