പത്തനംതിട്ട: ട്രാൻസ്‌മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ ആണ് ഇദ്ദേഹം പുരുഷനാകുന്നതിനുള്ള ചികിത്സ തുടങ്ങിയത്.
ഇതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നെങ്കിലും എവിടെയും ജോലി ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജോലി ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമം സിദ്ധാർത്ഥ് അനുഭവിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. സിദ്ധാർത്ഥിൻ്റേത് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




