8 June 2026
Screenshot

Screenshot

നമ്മുടെ നേര്യമംഗലം പാലം പണി പൂർത്തീകരിക്കുന്നു..

കേരളത്തിലെ ആദ്യത്തെ bow String steel Arch പാലം നേര്യമംഗലത്ത് പണി പൂർത്തീകരിക്കപ്പെടുന്നു. വരുന്ന ആഗസ്റ്റ് മാസത്തോടെ പൂർണ്ണതോതിൽ പണി പൂർത്തിയാകുമെന്ന പാലത്തിന് 42 മീറ്റർ നീളത്തിലുള്ള 5 സ്പാനുകൾ കൂടി ചേരുമ്പോൾ ആകെ 214മീറ്റർ നീളവും ,13 മീറ്റർ വീതിയുമാണ് ഉണ്ടാകുക. ഇതിൽ 8 മീറ്റർ വാഹനങ്ങൾ കടന്നുപോകുന്നതിനായുളള വീതിയാണ്. നിലവിലുള്ള പാലം ആകെ 4 മീ. വീതിയിൽ ആണുള്ളത്. ഇരു വശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാത ഉണ്ടായിരിക്കുന്നതാണ്. 3 bow string steel Arch ഘടിപ്പിക്കുന്ന ജോലി പൂർത്തീകരിച്ചതിനു ശേഷമുള്ള 4-ാമത്തെ SPAN ൽ ഉള്ള arch ഘടിപ്പിക്കൽ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കാൻ കഴിയും. തുടർന്ന് 5 -ാം arch ഘടിപ്പിക്കുന്നത് പൂർത്തീകരിക്കുകയും, പാലത്തിൽ പാകിയിട്ടുള്ള സ്‌റ്റീൽ പ്രതലത്തിൽ കോൺക്രീറ്റ് പ്രവർത്തി കൂടി പൂർത്തിയാക്കുകയും ചെയ്താൽ പിന്നീട് അന്തിമ ഘട്ടത്തിൽ ഉള്ള പ്രവർത്തികൾ മാത്രമേ ബാക്കിയുള്ളൂ. 2027 മാർച്ച് മാസം വരെ കരാർ കമ്പനിക്ക് കാലാവധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെങ്കിലും ആഗസ്റ്റിൽ തന്നെ പണി പൂർത്തിയാക്കാൻ കഴിയും എന്ന വിധത്തിൽ ആണ് സ്ഥിതിഗതികൾ പുരോഗമിക്കുന്നത് എന്ന് പ്രൊജക്ട് എഞ്ചിനീയർ മുരളി അറിയിച്ചിട്ടുള്ളതാണ്.

#


Discover more from News12 india malayalam

Subscribe to get the latest posts sent to your email.