തിരുവനന്തപുരം:സിവിൽ സർവീസിന്റെ കാതലായ മാറ്റത്തിനു സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥ വിഭാഗത്തിന്റെ ഇടപെടൽ അനിവാര്യമെന്നു കേരള മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. KSFSOF ന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡന്റ് പ്രിംസാ ഐ പി യുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി എസ് സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സി ഗംഗാധരൻ, വിനോദ് നമ്പൂതിരി (ജില്ലാ സെക്രട്ടറി, തിരുവനന്തപുരം സൗത്ത്), എ സുലൈമാൻ (പ്രവാസി ഫെഡറേഷൻ ), എം നസിർ (AITUC ), അശ്വതി എസ് എന്നിവർ സംസാരിച്ചു. ജില്ലാ ഫോറെൻസിക് ലാബുകൾ എസ്റ്റേബ്ലിഷ്മെന്റ് ആയി രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ സംരക്ഷണത്തിനായി ഡിസംബർ 10,11 തീയതികളിൽ അദ്ധ്യാപകരും ജീവനക്കാരും നടത്തുന്ന 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹത്തിന് സമ്മേളനം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി പ്രിംസാ ഐ പി (പ്രസിഡന്റ് ), വൈസ് പ്രസിഡന്റ്റുമാരായി സാബു പിള്ള, എൽജിൻ കാർലോസ്, ജനറൽ സെക്രട്ടറി ആയി അഖിൽ കുമാർ നിലമേൽ, ജോയിന്റ് സെക്രട്ടറി മാരായി ഷംന എം എസ്, ഗ്രീഷ്മ മുരുകൻ, ട്രഷറർആയി അശ്വതി എസ് എന്നിവരെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…