കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ.എ എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് താൻ ഏഴ് ലക്ഷം രൂപ കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് എൻ.എം വിജയന്‍റെ കുറിപ്പിൽ പറയുന്നത്. ബിജു തൊടുവണ്ടി എന്നയാളുടെ കയ്യിൽ നിന്ന് വാങ്ങിയ പണമാണ് ഐ സി ബാലകൃഷ്ണന് നല്‍കിയത്. പണം തിരികെ നൽകാതെ വന്നപ്പോൾ ബിജു ഇക്കാര്യം ഐസി ബാലകൃഷണനോട് തിരക്കിയിരുന്നു. എന്നാൽ ഇത് തിരിച്ചു കൊടുക്കാൻ എംഎൽഎ തയ്യാറായിരുന്നില്ല. പിന്നാലെ രതീഷിൻ്റെയും മുജീബിൻ്റെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്തിരുന്നു.കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. എൻ എം വിജയൻ്റെ മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരവെയാണ് ഇക്കാര്യം കൂടി പുറത്തുവരുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു.
ചേലക്കര: സ്ഥലത്തിൻ്റെ ഫെയർ വാല്യുതിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടവെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കരതോന്നൂർക്കര പുത്തൻവീട്ടിൽ പി കെശശിധരനെ (54) തൃശൂർ വിജിലൻസ്അറസ്റ്റുചെയ്തു.…
തളിപ്പറമ്പ:പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.നിശ്ചയിച്ച സ്ഥലത്ത് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ദീപവുമായി ക്ഷേത്രം…
ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം…
ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള…
പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ കോഴിക്കോട്: വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി…
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ്…