കരുനാഗപ്പള്ളി :മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, ആലുംകടവ്, സുനില്‍ ഭവനത്തില്‍ സുനില്‍ മകന്‍ സുമിത്ത് (23) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആലുംകടവ് സ്വദേശിയായ സുനില്‍കുമാറും അയല്‍വാസിയും സ്കൂട്ടറില്‍ പോകുമ്പോള്‍ റോഡിന്‍റെ മധ്യത്ത് കയറി നിന്ന് മാര്‍ഗ തടസ്സം സൃഷ്ടിച്ചതിന് സുമിത്തുമായി വാക്കതര്‍ക്കമുണ്ടായി. ഈ വിരോധത്തെ തുടര്‍ന്ന് വീടിന് സമീപത്ത് നിന്നിരുന്ന സുനില്‍കുമാറിനെ സുമിത്ത് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സന്തോഷ് കുമാര്‍, സുരേഷ് കുമാര്‍, എസ്.സി.പി.ഒ ബഷീര്‍ ഖാന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ നായിക് സുബേദാർ (Rtd) വി. ശ്രീധരൻ പിള്ള നിര്യാതനായി. ഭാര്യകെ ലീലാവതി അമ്മ.മക്കൾ സുകേഷ്…
കോട്ടയം:ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിയ്ക്ക് സാധാരണ…
തിരുവനന്തപുരം:ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടെ ചെങ്കൊടിഉയർത്തി. എം എൻ…
കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇന്നലെ രാവിലെയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ വള്ളിക്കുന്നം…
കൊല്ലം: കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ പിഴ അടച്ച് തീര്‍പ്പാക്കുന്ന ഇ-ചെല്ലാന്‍…
സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ…