503 സ്വകാര്യ ബസ് പെർമിറ്റുകൂടി അനുവദിക്കാൻ തീരുമാനം. ഗതാഗത വകുപ്പ് നടത്തിയ ജനകീയ സദസ്സിൽ ഉയർന്ന നിർദേശങ്ങൾ പരിഗണിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. നിർദേശത്തിലുള്ള 28,146 കിലോമീറ്റർ പാതയിൽ 617 കിലോമീറ്ററിൽ നിലവിൽ ബസ് സർവീസ് ഇല്ല. മത്സരയോട്ടം ഒഴിവാക്കാൻ ഒരു പാതയിൽ രണ്ട് പെർമിറ്റാകും ആദ്യം അനുവദിക്കുക. ഒന്നിലധികം അപേക്ഷകർ ഉണ്ടെങ്കിൽ ലേലത്തിലൂടെ അവകാശിയെ നിശ്ചയിക്കും.
പുതിയ ബസുകൾക്കുമാത്രമാകും പെർമിറ്റ്. ജീവനക്കാർക്കും ബസ്സുടമയ്ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന പോലീസ് സാക്ഷ്യപത്രം നിർബന്ധമാക്കും. ജി.പി.എസ്., നിരീക്ഷണ ക്യാമറകൾ, ഡിജിറ്റൽ റൂട്ട് ബോർഡുകൾ, ജിയോ ഫെൻസിങ് സംവിധാനം, ഡിജിറ്റൽ ടിക്കറ്റ് മെഷീൻ, യാത്രക്കാർക്ക് കുടിവെള്ളം എന്നിവയുമുണ്ടാകണം. 5940 രൂപയാണ് പെർമിറ്റ് ഫീസ്. റൂട്ട് വിജ്ഞാപനം ഇറങ്ങിയശേഷം മോട്ടോർവാഹനവകുപ്പ് അപേക്ഷ ക്ഷണിക്കും.
ബസ് സർവീസ് നിർത്തിപ്പോയ റൂട്ടുകളും മാറ്റങ്ങളോടെ നിർദേശത്തിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റൂട്ട് നിശ്ചയിക്കുന്നത്.
സ്വകാര്യബസുകൾക്ക് 1000 റൂട്ടുകൾ അനുവദിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും കെ.എസ്.ആർ.ടി.സി.ക്ക് പ്രതികൂലമാകാനിടയുള്ള നിർദേശങ്ങൾ അന്തിമഘട്ടത്തിൽ ഒഴിവാക്കുകയായിരുന്നു. വിവാദമാകാനിടയുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പിൻവലിച്ചതെന്നാണ് സൂചന.
കെ.എസ്.ആർ.ടി.സി.യുടെ കുത്തക പാതകളിലൂടെ അഞ്ചുകിലോമീറ്റർ കടന്നുപോകാൻ നിലവിൽ സ്വകാര്യ ബസുകൾക്ക് അനുമതിയുണ്ട്. യാത്രാക്ലേശം പരിഹരിക്കാനെന്ന പേരിൽ 17 കിലോമീറ്റർവരെ സ്വകാര്യബസുകൾക്ക് അനുമതി നൽകുംവിധം പുതിയ റൂട്ടുകൾക്ക് ശുപാർശയുണ്ടായിരുന്നു.
രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം…
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ…
തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന് സൂചന. .ജനുവരി…
കണ്ണൂർ: തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക്…
എറണാകുളം : ലുലുമാൾപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വാഹന പാർക്കിംഗിനായി എത്തുന്ന കസ്റ്റമേഴ്സിൽ നിന്നും പാർക്കിംഗ് ഫീസ് ഇടാക്കുന്ന നടപടി ചോദ്യം…
സി പി ഐ -എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം രണ്ട് കൂറ്റന്‍ കാളകളെ…