
സ്ത്രീ പദവി പഠന റിപ്പോർട്ട് ചരിത്രത്തിൻ്റെ ഭാഗo,മാധ്യമ പ്രവർത്തക ജസ്ന ജയരാജ്
തളിപ്പറമ്പ:സ്ത്രീ പദവി പഠന റിപ്പോർട്ട് ചരിത്രത്തിൻ്റെ ഭാഗമാന്നെന്നും പൊതു സമൂഹത്തിൽ സ്ത്രീകൾക്ക് ശക്തമായ നിലയിൽ ഇടപെടാൻ കഴിയണമെന്നും മാധ്യമ പ്രവർത്തക
ജസ്ന ജയരാജ് പറഞ്ഞു .
പട്ടുവം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീപദവി പഠന റിപ്പോർട്ട്
‘പെണ്ണിടo ‘പുസ്തക പ്രകാശനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു
ജസ്ന ജയരാജ്സ്ത്രീ ശാക്തീകരണം ,സ്ത്രീ സ്വതന്ത്ര്യത്തിനു വേണ്ടി നടന്ന തുടർച്ചയായ സമര പോരാട്ടം സ്ത്രീപദവി ഉയർത്താൻ കാരണമായിട്ടുണ്ട് .
മികച്ച വിദ്യാഭ്യാസവും മികച്ച തൊഴിലും നേടി സ്ത്രീകൾ പുരുഷൻമാരെക്കാൾ ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്ന കാലഘട്ടമാണിതെന്നും
ജസ്ന ജയരാജ്
പറഞ്ഞു .മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതി അധ്യക്ഷത വഹിച്ചു .
കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ദിൽന ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ,
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സ്ന ,
പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ
വി വി ബാലകൃഷ്ണൻ, കുടുംബശ്രീ
സി ഡി എസ് ചെയർപേഴ്സൺ പി പി സജിത
എന്നിവർ പ്രസംഗിച്ചു.
ഐ സി ഡി എസ് സുപ്രവൈസർ കെ പങ്കജാക്ഷി സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസി: സെക്രട്ടറി പി വി അനിൽകുമാർ നന്ദിയും പറഞ്ഞു .
രാജൻ തളിപ്പറമ്പ
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.