ചേലക്കര: സ്ഥലത്തിൻ്റെ ഫെയർ വാല്യുതിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടവെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കരതോന്നൂർക്കര പുത്തൻവീട്ടിൽ പി കെശശിധരനെ (54) തൃശൂർ വിജിലൻസ്അറസ്റ്റുചെയ്തു. മേപ്പാടം സ്വദേശിയായപരാതിക്കാരൻ നൽകിയ അപേക്ഷയിൽറിപ്പോർട്ട് നൽകുന്നതിന് ശശിധരൻ 10,000 രൂപകൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥലപരിശോധനക്ക് വരുമ്പോൾ ആദ്യ ഗഡുനൽകാനും ആവശ്യപ്പെടുകയുണ്ടായി. തുടർന്ന്പരാതിക്കാരൻ തൃശൂർ വിജിലൻസ്ഡിവൈഎസ്‌പിയെ വിവരം അറിയിച്ചു. ആദ്യഗഡു 5,000 രൂപ വെള്ളി വൈകിട്ട് 5.30യോടെകൈമാറുന്നതിനിടയിലാണ് പിടിയിലാകുന്നത്.പരാതിക്കാരൻ്റെ അച്ഛൻ്റെ പേരിലുള്ള 3.65ഏക്കർ വസ്തുവിൻ്റെ ഫെയർവാല്യു പുനർനിർണയത്തിന് തൃശൂർ ആർഡിഒയ്ക്ക്കഴിഞ്ഞ സെപ്‌തംബറിലാണ് അപേക്ഷൽകുന്നത്. ശശിധരനെ തൃശൂർ വിജിലൻസ്കോടതിയിൽ ഹാജരാക്കും. വിജിലൻസ്ഡിവൈഎസ്‌പി സി ജെ ജിം പോൾ,ഇൻസ്പെക്ടർ ദിനേശ് കുമാർ, രാജൻ, പി സിബൈജു, പി ആർ കമൽ ദാസ്, ഇ കെജയകുമാർ, കെ വി വിബീഷ്, സൈജു സോമൻ,ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ,ശ്രീകുമാർ എന്നിവർ അന്വേഷണസംഘത്തോടൊപ്പം ഉണ്ടായിരുന്നു.
കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ…
തളിപ്പറമ്പ:പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.നിശ്ചയിച്ച സ്ഥലത്ത് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ദീപവുമായി ക്ഷേത്രം…
ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം…
ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള…
പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ കോഴിക്കോട്: വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി…