കൊല്ലം : വില്ലേജ് ആഫീസുകളിൽ കരം അടച്ചുരസീത് നൽകുന്ന സംവിധാനം ഉണ്ടെങ്കിലും പൈസ നേരിട്ട് സ്വീകരിക്കില്ല.ഗൂഗിൾപേകോഡ് സ്കാൻ ചെയ്ത് സിസ്റ്റത്തിൽ നേരിട്ട് പൈസ എത്തി ട്രഷറിയിലേക്ക് കൈമാറുകയാണ് വ്യക്തി തന്നെ. ഗൂഗിൾ പേയും മറ്റ് അനന്തര സംവിധാനങ്ങളും ഇല്ലാത്ത ഒരാൾക്ക് ടാക്സ് രസീതിന് അക്ഷയ കേന്ദ്രങ്ങൾ പോലെയുള്ള സംവിധാനങ്ങൾ മാത്രം.മറ്റു മാർഗ്ഗങ്ങളില്ല. അവിടെയാണങ്കിൽ സർക്കാർ ആഫീസിനേക്കാൾ രാജഭക്തി വേണം. പിന്നെ കമ്മീഷനും ഉണ്ടാകും. സ്മാർട്ടിൽ ഇതൊന്നുമില്ലാതെ എന്ത് സ്മാർട്ട് എന്ന് ചോദിക്കുന്നവരും ഉണ്ട്. സാധാരണ ജനങ്ങൾക്ക് വേണ്ട ഇത്തരം കാര്യങ്ങൾക്ക് കൃത്യമായ സംവിധാനമൊരുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ഇതോടെ ജനങ്ങളുടെ കൂട്ടം വില്ലേജ് ആഫീസുകളിൽ നിന്നും ഇനിയുള്ള കാലം ഒഴിഞ്ഞു നിൽപ്പാകും. എല്ലാം ഓൺലൈനും സ്മാർട്ടുo കുറച്ചു കഴിയുമ്പോൾ ജീവനക്കാരുടെ എണ്ണവും സ്മാർട്ടാകും.സർക്കാരാഫീസുകൾ പൊതുജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ളതാണ്. അവരെ അകറ്റി നിർത്തുക വഴി ആഫീസുകളിലെ തിരക്ക് കുറയും. ഈ കുറവ് ജീവനക്കാരുടെ എണ്ണത്തിലും കുറയും .എന്ന് സർവീസ് സംഘടനകൾ തിരിച്ചറിയേണ്ടതുണ്ട്.എല്ലാം ഓൺലൈനിലാണ് പക്ഷേ നെറ്റ് കിട്ടാൻ മണിക്കൂറുകൾ വേണം.സർക്കാരാഫീസുകൾ പൊതുജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ളതാണ്. അവരെ അകറ്റി നിർത്തുക വഴി ആഫീസുകളിലെ തിരക്ക് കുറയും. ഈ കുറവ് ജീവനക്കാരുടെ എണ്ണത്തിലും കുറയും എന്ന് സർവീസ് സംഘടനകൾ തിരിച്ചറിയേണ്ടതുണ്ട്.പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ആഫീസുകളുടെ സ്ഥിതിയും ഇതുതന്നെ. അക്ഷയ കേന്ദ്രങ്ങൾ സർക്കാരാഫീസുകളാകും. സർക്കാരാഫീസുകൾ പതുക്കെ അടഞ്ഞു പോകും.
കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി.…
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു…
കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16…
പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…
തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…
പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച "കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം" എന്ന്…