സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും കഴിഞ്ഞ കുറെ നാളുകളായി പല വിധ സമരങ്ങളിൽ ഏർപ്പെട്ടവരാണ് ചുമ്മാതെ സമരം ചെയ്തവരല്ല, അവരുടെ നിലവിലുള്ള ആവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്. അതിനായി നിരന്തരം സമരമുഖം തുറന്ന് സർക്കാരിൻ്റെ കണ്ണു തുറപ്പിക്കാൻ ശ്രമിച്ചു. അവരുടെ അവസാന ആയുധമാണ് പണിമുടക്കം അതും അവർ ചെയ്തു. ജീവിക്കാനായി അവർ ചെയ്ത സമരത്തെ ഇനിയെങ്കിലും സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ലക്ഷക്കണിക്കിന് വരുന്ന അധ്യാപകരും ജീവനക്കാരും, പെൻഷൻകാരും അവരുടെ കുടുംബങ്ങളും ഈ സർക്കാരിൻ്റെ ഭാഗമാണ്. അവർ തൊഴിലെടുത്തവരും, തൊഴിലെടുത്ത് പെൻഷൻ വാങ്ങുന്നവരുമാണ്. ഇനിയും മറ്റൊരു സമരത്തിലേക്ക് അവരെ തള്ളി വിടരുത്. നിങ്ങൾ ആഗ്രഹിച്ചത് വലിയ സംഘടന പുറത്ത് നിൽക്കുമ്പോൾ സമരം വിജയിക്കില്ലെന്നായിരിക്കും. ഒരു കാര്യം ഉറപ്പാണ്. പഴയ ശൈലികൾ മറന്നുപോയിരിക്കുന്നു എന്ന് ഇന്നലെ നടന്ന പണിമുടക്കതിലൂടെ ബോധ്യമാക്കി. സംഘടനാ വ്യത്യാസം മറന്ന് ഇത് ആവശ്യമാണെന്ന് തോന്നിയവരെല്ലാം ഇന്നലെ പണിമുടക്കത്തിൻ്റെ ഭാഗമായി, മസിൽ പിടിച്ചു നിന്നവരും മനസ്സ് കൊണ്ട് പണിമുടക്കിയതും സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടാവും. സംസ്ഥാന സർക്കാർ അടിയന്തിരമായി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താനും അവകാശങ്ങൾ സമയബന്ധിതമായി നൽകാനും തൊഴിലാളി ഗവൺമെൻ്റ് എന്ന അവകാശവാദം നിലനിൽക്കണമെങ്കിൽ ചെയ്യാൻ തയ്യാറാകണം. അല്ലെങ്കിൽ ഈ സമരം പിടികിട്ടാ കയത്തിലേക്ക് പോകും എന്നുറപ്പാണ്.
പത്രാധിപർ.
ആനുകൂല്യങ്ങൾ വേണ്ടാത്തവർ അല്ല പണിമുടക്കാത്തവർ..
മറിച്ച്, ഇടതുപക്ഷ സർക്കാരിന് ജീവനക്കാരോട് അനുഭാവമുണ്ടായിട്ടും നിലവിലെ സാമ്പത്തിക സ്ഥിതി മോശമായത് കൊണ്ട് മാത്രമാണ് ആനുകൂല്യങ്ങൾ വൈകുന്നത് എന്ന തിരിച്ചറിവുള്ളത് കൊണ്ടും, അതിന് കാരണം കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത വിവേചനമാണ് എന്ന ഉത്തമ ബോധ്യം ഉളളവർ ആയത് കൊണ്ടുമാണ്.
ശമ്പളം നഷ്ടപ്പെടുത്തിയും, സ്ഥലംമാറ്റവും, സസ്പെൻഷനും,
പിരിച്ച് വിടലും, അറസ്റ്റും ,
കൊടിയ മർദ്ദനവും, ഭീഷണിയും, ഒക്കെ നേരിട്ടുകൊണ്ടും തന്നെയാണ് ഇന്ന് കാണുന്ന നിലയിൽ സിവിൽ സർവീസ് എത്തിയത് എന്ന് സ്വന്തം അനുഭവത്തിലൂടെ ബോധ്യവുള്ളവർ.
തീക്കനലിനെ ആരും ചൂടിൻ്റെ കാഠിന്യം പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല എന്ന് സാരം.(ഇതൊന്നും ഈ ഭാഷയൊന്നും ഇനി അധികനാൾ നിൽക്കില്ലെന്ന് ഇത്പറഞ്ഞവർ ഓർമ്മിക്കുന്നതും നന്ന്)
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.