നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗo, സമര സമിതി

തിരുവനന്തപുരം:ഇന്ന് നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ധ്യാപക-സര്‍വ്വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ.കെ. ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പൊതു വേതനഘടന കേരളത്തിന്റെ മൂന്നിലൊന്ന് ആയിരിക്കെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ഇന്ന് ധനകാര്യവകുപ്പ് മന്ത്രി നടത്തിയത്. ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ടതും  നിയമാനുസൃതമായ പ്രഖ്യാപിക്കപ്പെട്ടതുമായ 60000 കോടി രൂപയാണ് സര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ കുടിശിക ഇനത്തിലും ഡിഫര്‍മെന്റിലൂടെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും വായ്പയായി എടുത്ത തുകയും തിരികെ നല്‍കി ഉത്തമ മാതൃക കാണിച്ച മുന്‍ ഗവണ്‍മെന്റിന്റെ നടപടിയെ വീണ്ടും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് അധിക ആനുകൂല്യം നല്‍കുന്നു എന്ന ധാരണ പരത്തുന്നതിനാണ് ഇന്നത്തെ നിയമസഭ പ്രസംഗത്തിലൂടെ അദ്ദേഹം ശ്രമിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ഇടതുപക്ഷ നയത്തെ തള്ളിപ്പറയുന്ന സമീപനമാണ് ഇന്ന് അദ്ദേഹം സ്വീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.  പണിമുടക്കിന്റെ വിജയം ഉള്‍ക്കൊണ്ട് തെറ്റു തിരുത്തി ശരിയായ ധന മാനേജ്‌മെന്റിലൂടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കവര്‍ന്നെടുത്ത വേതന ആനുകൂല്യങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറാകണം. പഴയ പെന്‍ഷന്‍  പുനഃസ്ഥാപിക്കുന്നതിന് വീണ്ടും കമ്മറ്റിയെ നിയമിച്ച് തീരുമാനം നീട്ടി കൊണ്ടു പോകാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

News Desk

Recent Posts

അറുപത്തി അഞ്ച് ശതമാനത്തിലേറെ പേര്‍ പണിമുടക്കത്തില്‍ പങ്കെടുത്തു. സമരസമിതി.

തിരുവനന്തപുരം:ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം അറുപത്തി അഞ്ച് ശതമാനത്തിലേറെ പേര്‍ പണിമുടക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവിശുദ്ധ കൂട്ടുകെട്ടുകള്‍  സൃഷ്ടിച്ചും തെറ്റായി പ്രചരണം അഴിച്ചുവിട്ടും…

6 hours ago

സെക്രട്ടേറിയറ്റിൽ 2237 പേർ പണിമുടക്കി.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ.

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ സെക്രട്ടേറിയറ്റിൽ 44,% ജീവനക്കാർ പണിമുടക്കി. 2237 ജീവനക്കാരാണ് പണി പണിമുടക്കിയത്. പൊതുഭരണ വകുപ്പിൽ 1504ഉം…

7 hours ago

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആനുകൂല്യങ്ങളെല്ലാം തിരികെ നല്കും – വി.ഡി സതീശൻ.

തിരുവനന്തപുരം:യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും…

7 hours ago

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ ” ബെസ്റ്റി ” ജനുവരി 24-ന്.

മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ…

14 hours ago

പ്രതിഷേധിക്കാൻ പ്രതിപക്ഷ നേതാവ് സതീശനും കൂട്ടരും ഉറച്ച്, സി.പി ഐ എം എൽ എ മാരേയും സതീശൻ വിളിക്കാൻ മറന്നില്ല.

തിരുവനന്തപുരം:നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴാണ് ജോയിന്റ് കൗണ്‍സിലിന്റെ പണിമുടക്ക് സതീശന്‍ ഉന്നയിച്ചത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന്…

14 hours ago

അഭിഭാഷക ക്ഷേമനിധി ഉയർത്തൽ പരിഗണനയിലെന്ന് സർക്കാർ.

തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരിൻ്റെ പരിഗണനയിലാണെന്ന് നിയമ വകുപ്പ് സെക്രട്ടറി അറിയിച്ചു. അഭിഭാഷകർക്കായി മെഡിക്കൽ ഇൻഷുറൻസ്…

15 hours ago