സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും: കേരള എൻ ജി ഒ അസോസിയേഷന്‍.

പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം .എച്ച്.നിസാം.
ജീവനക്കാര്‍ക്ക് ഏഴ് ഗഡു ക്ഷാമബത്ത കൂടിശ്ശികയാണ്. കഴിഞ്ഞ അഞ്ച് വർഷമായിട്ട് ലീവ് സറണ്ടർ നൽകുന്നില്ല. 2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നാളിതുവരെ നല്‍കിയിട്ടില്ല. 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുന്ന നടപടികൾ ആരംഭിച്ചിട്ടില്ല. മെഡിസെപ്പിന്റെ പേരിൽ 6000/- രൂപ വിഹിതമായി പിടിക്കുകയും ആ പദ്ധതിയിൽ ആശുപത്രികൾ ഒന്നും സഹകരിക്കാതിരിക്കുകയും, ഉണ്ടായിരുന്ന ആശുപത്രികൾ ചികിത്സ നിഷേധിക്കുന്ന സാഹചര്യവും ആണ് നിലവിലുള്ളത്. ഭവന വായ്പ പദ്ധതി അട്ടിമറിച്ചു. പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ വാഗ്ദാനം നടത്തി രണ്ട് തവണ അധികാരത്തിൽ വന്നിട്ടും നാളിതുവരെ അത് നടപ്പിലാക്കുവാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് അതി രൂക്ഷമായ വിലക്കയറ്റം ആണ് നിലനില്ക്കുന്നത്. ക്ലിപ്ത വരുമാനക്കാരായ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും വിലക്കയറ്റത്തെ സമീകരിക്കാൻ ക്ഷാമബത്ത ലഭിക്കാത്തത് മൂലം വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. SETO സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള എൻ ജി ഒ അസോസിയേഷൻ പുനലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ പുനലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പുനലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റോണി മുഞ്ഞനാട്ട്, സെറ്റോ പത്തനാപുരം താലൂക്ക് ചെയര്‍മാന്‍ ടി.ശ്രീകുമാർ, അസോസിയേഷൻ പത്തനാപുരം ബ്രാഞ്ച് പ്രസിഡന്റ് ജോൺ തങ്കച്ചന്‍, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബിജു ഐക്കരക്കോണം, കൃഷ്ണകുമാർ, നാസര്‍ കുളത്തൂപ്പുഴ, വിനോദ് എം.ബി, അരുണ്‍ കുമാർ സി, ലാലു എസ് എല്‍, ബൈജു ജെ.കെ, ബിബിന്‍ ബി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു…

News Desk

Recent Posts

അഭിഭാഷക ക്ഷേമനിധി ഉയർത്തൽ പരിഗണനയിലെന്ന് സർക്കാർ.

തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരിൻ്റെ പരിഗണനയിലാണെന്ന് നിയമ വകുപ്പ് സെക്രട്ടറി അറിയിച്ചു. അഭിഭാഷകർക്കായി മെഡിക്കൽ ഇൻഷുറൻസ്…

47 seconds ago

ആലുവയിൽ 11 ഏക്കർ, അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയ കേസിൽ ആണ് അന്വേഷണം. പാട്ടവകാശം മാത്രമുളള ഭൂമി…

23 minutes ago

സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. 10 മണിയോടെ ജീവനക്കാർ ഓഫീസ് സമുച്ചയങ്ങൾക്ക് മുന്നിൽ നിലയുറപ്പിച്ച്…

3 hours ago

ആളില്ല സംഘടനയെന്ന് അക്ഷേപമുന്നയിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് മറുപടിയുമായി സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ.

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തുന്ന ജനുവരി 22 ന്റെ സൂചന…

13 hours ago

ജനുവരി 22 ലെ സൂചനാ പണിമുടക്ക് വിജയിപ്പിക്കുക.നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ഓർമ്മിക്കാൻ കിട്ടുന്ന അവസരമാണ്, ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല കൂട്ടരെ,

2025 ജനുവരി 22 ബുധനാഴ്ച്ച കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു ദിവസത്തെ പണിമുടക്കം നടത്തുന്നു.നമ്മുടെ രാഷ്ട്രീയം പണിമുടക്കത്തിന് തടസ്സമാകരുത്.അഭിപ്രായ…

14 hours ago

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻമന്നാൻ സമുദായ രാജാവും ഭാര്യയും ഡൽഹിക്ക്”

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ…

19 hours ago