Categories: Kerala NewsPolitics

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ബഹുസ്വരത തകർക്കും : എം എം മണി “

കായംകുളം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് ഹിന്ദുത്വ ഏകസ്വരത എന്ന അജണ്ട നടപ്പാക്കാനാണെന്ന് മുൻമന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ ഘാതകൻമാരുടെ പിൻമുറക്കാരുടെ കയ്യിൽ ഇന്ത്യയുടെ ഭരണം എത്തിച്ചതിൽ ഗാന്ധി ശിഷ്യന്മാരായ കോൺഗ്രസ്സുകാരുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യൻ ജനാധിപത്യം പ്രതിസന്ധിയിലാണ്. സാമ്രാജിത്വ താല്പര്യമാണ് ബിജെപിയ്ക്കുള്ളത്. ബിജെപിയുടെ അതേ ആശയങ്ങളും നിലപാടുകളുമാണ് കോൺഗ്രസ്സിനും. ഇന്ത്യയെ രക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ സാധിക്കൂ. ലോകത്തെ അഞ്ചിലൊന്ന് ജനങ്ങൾ ഇന്നും കമ്മ്യൂണിസ്റ്റ് സോഷ്യലിസത്തിൽ വിശ്വസിക്കുന്നു. 24-ാം കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പുതിയ അടവ് നയം രൂപികരിക്കും. ഭാവിയിൽ ഇത് പാർട്ടിക്കും രാജ്യത്തിനും ഗുണം ചെയ്യും. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് സി പി എം നടത്തുന്നത്. സ്വയം വിമർശനം നടത്തുന്ന പ്രത്യേക തരം പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ഗാന്ധിജിയെ കൊന്ന ആർ എസ് എസ് പ്രവർത്തകന്റെ പിൻമുറക്കാരനായ ഇന്ത്യൻ പ്രധാന മന്ത്രി ഏത് വിധേനയും ഹിന്ദുത്വ ഏകസ്വരത നടപ്പാക്കുമെന്നും അതിനെ ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുമെന്നും കായംകുളത്ത് നടന്ന സിപിഎം ഏരിയ സമ്മേളന സമാപന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ പി ശശികല അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഎം ഏരിയ സെക്രട്ടറി അബിൻഷാ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എച്ച് ബാബുജൻ, എ മഹേന്ദ്രൻ, മുൻ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം എൻ. ശിവദാസൻ, പി ഗാനകുമാർ, ഷേക്ക് പി ഹാരിസ്, കോശി അലക്സ്, എസ്. നസീം, എസ് സുനിൽ കുമാർ, വി പ്രഭാകരൻ, ഐ റഫീഖ്, ജി ശ്രീനിവാസൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കായംകുളം ജി ഡി എം ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച് എം ആർ രാജശേഖരൻ നഗറായ എൽമെക്സ് ഗ്രൗണ്ടിൽ സമാപിച്ച റെഡ് വളണ്ടിയർ മാർച്ചും റാലിയും സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്നു.

News Desk

Recent Posts

ജോയിൻ്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണം നാളെ 2.30 ന്

പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ…

6 hours ago

പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.

തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും…

6 hours ago

സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ.മികച്ച റോഡും ഇരിപ്പിടങ്ങളും കൂടുതൽ വെള്ളം വിതരണ കേന്ദ്രങ്ങളും നല്ല മാറ്റം.

ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അധികൃതർ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ. മികച്ച രീതിയിൽ നവീകരിച്ച റോഡ്, മല കയറി തളർന്ന…

8 hours ago

മന്ത്രിമാറണമെന്നാവശ്യം ശക്തമാക്കി എൻ സി പി, നിലവിലെ അന്തരീക്ഷം തോമസ് കെ തോമസിന് അനുകൂലം.

ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്‌.കെ.തോമസ്‌ നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി…

8 hours ago

പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ലി ജിൻപിം​ഗ് (64) 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചു.തൂക്കിലേറ്റി ചൈന.

രാജ്യം അഴിമതി വിരുദ്ധ ക്യാപയിനിൽ ആഗോളശ്രദ്ധയാകർഷിച്ചിരുന്നു.ഇത് ഷീയുടെ അധികാരത്തിൽ തൻ്റെ പിടി ഉറപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്.അതേസമയം…

10 hours ago

വയനാട്ടിൽ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോയത് പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ; ആംബുലൻസ് വിട്ടുകൊടുക്കാതെ അധികൃ‍തർ.

വയനാട്: വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലൻസ് വിട്ടു…

11 hours ago