തളിപ്പറമ്പ: തീപിടുത്തം നടന്ന നഗരസഭ ബസ്സ് സ്റ്റാൻഡിനു സമീപത്തെ
കെ വി കോംപ്ളക്സിലെ കച്ചവട സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. കോoപ്ളക്സിൽ കച്ചവടം ചെയ്ത് വരുന്ന വ്യാപാരികളും തൊഴിലാളികളും വ്യാപാര സംഘടന നേതാക്കളുടെ സഹായത്തോടെയാണ് സാധനങ്ങൾ നീക്കി തുടങ്ങിയത്.
ചൊവ്വാഴ്ച രാവിലെ 6 മണി മുതലാണ് സാധനങ്ങൾ നീക്കിതുടങ്ങിയത്.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
പി പി മുഹമ്മദ് നിസാർ,
ദുരന്തനിവാരണ സമിതി അംഗങ്ങമായ തളിപ്പറമ്പ് നഗരസഭ സെക്രട്ടരി കെ പി സുബൈർ, നഗരസഭ എഞ്ചിനീയർ ഷീന, നഗരസഭ ക്ലീൻ സിറ്റി മാനേജർ
എ പി രഞ്ജിത്ത്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
രണ്ടാം ഘട്ടമായി
ദുരന്തനിവാരണ നിയമപ്രകാരമുള്ള ശുചികരണ പ്രവർത്തികൾ അടുത്ത ദിവസങ്ങളിൽ തുടങ്ങാൻ തളിപ്പറമ്പ്
ആർ ഡി ഒ :
സി കെ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
മാലിന്യങ്ങൾ ശാസ്ത്രിയമായ രീതിയിൽ നീക്കം ചെയ്യും.ഇതിനായി സന്നദ്ധ സംഘടന വളണ്ടിയർമാരെ പരിശീലനം നല്കി നിയോഗിക്കും. യോഗത്തിൽ
എം വി ഗോവിന്ദൻ
എം എൽ എ യുടെ പ്രതിനിധി വിപിൻ,
തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ,
സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ
പി പി മുഹമ്മദ് നിസാർ, കൗൺസിലർ
ഒ സുഭാഗ്യം, ടി ബാലകൃഷ്ണൻ (സി പി എം),
പി ഗംഗാധരൻ
( സി പി ഐ ), ഷൈമ പ്രദീപൻ ( ബി ജെ പി ),
തഹസിൽദാർ
പി സജീവൻ, നഗരസഭ സെക്രട്ടരി കെ പി സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
രാജൻ തളിപ്പറമ്പ
Discover more from News12 India
Subscribe to get the latest posts sent to your email.