എറണാകുളം:ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ് 2025, ഈ വർഷം ഒക്ടോബർ 19-ന് (ഞായർ) രാവിലെ 8:30 മുതൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നു. ശാസ്ത്രീയ ബോധവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എസൻസ് ഗ്ലോബൽ (ESSENSE Global) ആണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
മത-മതേതര അന്ധവിശ്വാസങ്ങളെയും, ദൈവവിശ്വാസത്തിന്റെ പേരിൽ നിലനിൽക്കുന്ന സാമൂഹിക അനീതികളെയും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന സ്വതന്ത്രചിന്തകരുടെ ഈ വേദി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകരെയും ശാസ്ത്രപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒന്നിപ്പിക്കുന്നതാണ്.
പ്രതിവർഷം പതിനായിരത്തോളം പേർ പങ്കെടുക്കുന്ന ഈ സമ്മേളനം, യുക്തിചിന്ത, ശാസ്ത്രീയ അന്വേഷണബോധം, മാനവികത എന്നിവയുടെ മഹോത്സവമായി മാറിയിരിക്കുന്നു.
ലിറ്റ്മസ് 2025-ൽ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രധാന സാമൂഹിക-മാനസിക വിഷയങ്ങൾ ചർച്ചയാകും.
വ്യത്യസ്ത കാഴ്ചപ്പാടുകളും ഉൾക്കാഴ്ചയുള്ള സംവാദങ്ങളും പങ്കുവെക്കപ്പെടുന്ന ഈ വേദി, സ്വതന്ത്രചിന്തയ്ക്കും വിമർശനാത്മക അന്വേഷണത്തിനും ധൈര്യം പകരുന്ന കൂട്ടായ്മയായി മാറുകയാണ്.
ദൈവം ഉൾപ്പെടെ അന്ധവിശ്വാസങ്ങളെ പിന്തുണയ്ക്കാത്തതിനാൽ സമൂഹത്തിൽ അംഗീകാരമില്ലാതെ നിൽക്കുന്ന സ്വതന്ത്രചിന്തകരുടെ നിലപാടുകൾക്ക് ശബ്ദമാകുകയും, അതിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുകയും ചെയ്യുകയാണ് ലിറ്റ്മസ് ലക്ഷ്യമിടുന്നത്.
ഈ വർഷം ലിറ്റ്മസിന്റെ ഭാഗമായി എസൻസ് മഹാരാഷ്ട്രയുടെ അംഗങ്ങളും ചരിത്രത്തിന്റെ ഭാഗമാകാനായി കൊച്ചിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
വിവിധ സെഷനുകൾ, ചിന്തോദീപക പ്രഭാഷണങ്ങൾ, ചര്‍ച്ചകള്‍, കലാപ്രകടനങ്ങൾ എന്നിവയിലൂടെ ലിറ്റ്മസ് 2025 സ്വതന്ത്രചിന്തയുടെ പുതിയ അധ്യായം രചിക്കാനൊരുങ്ങുന്നു.
Discover more from News12 India
Subscribe to get the latest posts sent to your email.