തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക് ആവശ്യമായ സ്ഥിരം തൊഴിലാളികളുടെ ലഭ്യതയില്ലെങ്കില്‍ അത് കുടുംബശ്രീ വഴിയോ ശുചിത്വമിഷന്‍ വഴിയോ പുറം കരാര്‍ കൊടുത്ത് നടപ്പാക്കണമെന്നുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ ശുപാശ തൊഴിലാളി വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ആയിരക്കണക്കിന് അടിസ്ഥാന വിഭാഗം ജീവനക്കാരാണ് ഇന്ന് തുച്ഛ വേതനം കൈപ്പറ്റി ഈ തൊഴിലെടുത്ത് ജീവിക്കുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇടങ്ങളില്‍ നിന്നും വരുന്നവരും വിധവകളുമാണ്. അതിജീവനത്തിനും തൊഴില്‍ സുരക്ഷയ്ക്കുമായി ഈ തൊഴിലാളികള്‍ ഇന്ന് വലിയ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സേവന മേഖലയെ ദുര്‍ബ്ബലപ്പെടുത്തി കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കമ്മീഷന്‍ ശുപാര്‍ശ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തി ഭരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിന് പകരം തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും അത് വഴി സിവില്‍ സര്‍വ്വീസിനെ ദുര്‍ബ്ബലപ്പെടുത്താനുമേ ഇത്തരം ശുപാര്‍ശകള്‍ ഉപകരിക്കൂ. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിനെയും അംഗീകരിക്കാനാവില്ല. ആയതിനാല്‍ തൊഴിലാളി വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇത്തരം ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…