തിരുവനന്തപുരം : കടയ്ക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ സി.സി ടിവി കുടുക്കി.

കട ഉടമ ആയ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് വർക്കല നെടുങ്ങാണ്ടത്തുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. ഉടൻ തന്നെ  ഒരു പൊന്നാടയും വാങ്ങി മോഷണ ഫോട്ടോ പതിപ്പിച്ച മീശമാധവൻ പുരസ്കാരവും നിർമിച്ചു. എന്നിട്ട് നേരെ കള്ളന്റെ വീട്ടിലേക്ക്.അവിടെ ചെന്നപ്പോൾ കള്ളൻ ആകെ അമ്പരന്നു. പക്ഷേ പുരസ്ക്കാരം വാങ്ങാതെ കള്ളൻ പിൻമാറിയില്ല എന്നതും പുരസ്ക്കാരം കൊടുത്തയാൾ നന്ദി പറഞ്ഞതും ചിരിച്ചവർക്കുംസാമൂഹ്യ മാധ്യമങ്ങൾ കണ്ടു കണ്ണു നിറഞ്ഞിട്ടുണ്ടാവും.കള്ളനായ അയാൾ തെറ്റു ചെയ്തിട്ടുണ്ടാകും അത് നേരിൽ കണ്ടതുമാണ് പോലീസ് പിടിച്ചു കൊണ്ടുപോയി കേസ് എടുത്താലും കിട്ടാവുന്നതിലധികമാണ് ഇപ്പോൾ കിട്ടിയത്. അയാൾ ഇനി ഒരിക്കലും കളവ് ചെയ്യില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ ആദരത്തിലൂടെ , പ്രേക്ഷകർ ഒരിക്കലും അദ്ദേഹത്തെ കള്ളനായി കാണരുത് എന്നൊരപേക്ഷയുണ്ട് പോസിറ്റാവായി ചിന്തിക്കുക മറ്റൊരാളും ഇനി ഇങ്ങനെ ചെയ്യില്ല എന്ന് നമുക്ക് കരുതാം.


Discover more from News12 India

Subscribe to get the latest posts sent to your email.

You missed

Discover more from News12 India

Subscribe now to keep reading and get access to the full archive.

Continue reading