
വഖഫ് നിയമഭേദഗതിക്കെതിരെ ഏപ്രില്‍ 12 പ്രതിഷേധ ദിനo.
തിരുവനന്തപുരം:ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ഒരൊറ്റ ഭേദഗതി നിര്‍ദ്ദേശം പോലും പരിഗണിക്കാതെ ഏകപക്ഷീയമായി വഖഫ് നിയമ ഭേദഗതി പാസ്സാക്കിയതിനെ സി പി ഐ അപലപിക്കുന്നു.
ന്യൂനപക്ഷ ജനവിഭാഗങ്ങളെ തുടര്‍ച്ചയായി വേട്ടയാടുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ നടപടികളുടെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. വഖഫ് ഭേദഗതി വന്‍ മാഫിയകള്‍ക്ക് ഭൂമി തീറെഴുതാന്‍ കൂടി ഉദ്ദേശിച്ചുകൊണ്ടാണെന്നുള്ളതില്‍ സംശയമില്ല.
കേന്ദ്ര-സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ മുസ്ലീം ഇതര മതസ്ഥരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്. ഇത് സംഘപരിവാര്‍ ബന്ധമുള്ള വ്യക്തികളെ വഖഫ് ബോര്‍ഡില്‍ തിരുകി കയറ്റുന്നതിനുള്ള ഗൂഢ തന്ത്രമാണെന്ന് നമുക്ക് കാണാന്‍ കഴിയും. തുടര്‍ന്ന് ഇത് ക്രിസ്തീയ സ്ഥാപനങ്ങളും വസ്തുക്കളുമായും മറ്റ് വിഭാഗങ്ങളുമായും ബന്ധപ്പെട്ട് ഉണ്ടായാല്‍ അതിശയിക്കാനില്ല.
വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ പോലും പലയിടത്തും വിലക്കിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകള്‍ അത് സ്ഥിരീകരിക്കുന്നു.
ഈ നിയമഭേദഗതിക്കെതിരെ ഏപ്രില്‍ 12 ന് എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ ദിനമായി ആചരിക്കാന്‍ ഘടകങ്ങളോട് ആഹ്വാനം ചെയ്യുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.