സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായയി ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ, ലൈസന്‍സ് ഉണ്ടോ, വാഹനത്തിന് മതിയായ സുരക്ഷ സര്‍ട്ടിഫിക്കറ്റുകളുണ്ടോ എന്നിവ പരിശോധിക്കുന്നതിനായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 6.30 മണിമുതല്‍ 10 മണിവരെ കൊല്ലം സിറ്റി പിരിധിയിലെ 33 സ്ഥലങ്ങളില്‍ സര്‍പ്രൈസ് ചെക്കിങ്ങ് നടത്തി.
കൊല്ലം സിറ്റി പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന 551 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികളുമായി എത്തിയ രണ്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത 3 വാഹനങ്ങള്‍ക്കെതിരെയും നികുതിയടക്കാത്ത 2 വാഹനങ്ങള്‍ക്കെതിരെയും പിഴയും ചുമത്തി.
കൊല്ലം വെസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വെള്ളയിട്ടമ്പലം ജംഗ്ഷനില്‍ വച്ച് കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയില്‍ തങ്കശ്ശേരിയിലെ വിവിധ സ്‌കൂളുകളിലേക്ക് കുട്ടികളുമായി എത്തിയ കുഞ്ഞാറ്റ എന്ന സ്വകാര്യ വാഹത്തിലെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തുകയും, ഡ്രൈവറായ മുക്കാട് സ്വദേശിയായ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വഴിയില്‍ അകപെട്ട കുട്ടികളെ വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായ ഷമീര്‍ വിദ്യാര്‍ത്തികള്‍ എത്തിയ വാഹനത്തില്‍ തന്നെ സ്‌കൂളുകളിലെത്തിച്ചു. കണ്ണനല്ലൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീടുകളില്‍ നിന്ന് കുട്ടികളെ കൂട്ടികൊണ്ടുവരാനായി പോയ സ്വകാര്യ സ്‌കൂളിലെ വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ സ്‌കൂളിലെ രണ്ട് വാഹനങ്ങള്‍ തെക്കുംഭാഗം പോലീസും പാരിപ്പള്ളി പോലീസ് ഒരു വാഹനവും പിടികൂടി പിഴ ചുമത്തി. കരുനാഗപ്പള്ളി പോലീസ് നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ സ്‌കൂളിലെ രണ്ട് വാഹനങ്ങള്‍ക്കെതിരെയും പിഴ ചുമത്തി.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എസിപിമാര്‍ മേല്‍നോട്ടം നല്‍കി. ജില്ലയിലെ 33 സ്ഥലങ്ങളിലായി സ്റ്റേഷന്‍ പട്രോളിംഗ് വാഹനങ്ങളും കണ്‍ട്രോള്‍റൂം വാഹനങ്ങളും സര്‍പ്രൈസ് ചെക്കിങ്ങിന്റെ ഭാഗമായി പരിശോധന നടത്തി. 15 ഇന്‍സ്‌പെക്ടര്‍മാരും 40 എസ്.ഐ മാരുമടക്കം 150 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
മദ്യപിച്ച് പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും, സ്‌കൂള്‍ കൂട്ടികളുടെ വാഹനങ്ങളില്‍ സുകരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നും സര്‍പ്രൈസ് ചെക്കിങ്ങുകള്‍ നടത്തുമെന്നും നിമയലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയച്ചു.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ…
കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍…
കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ്…
എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക്…
കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി…
തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ…