ശാസ്താംകോട്ട: കല്ലടകൂട്ടം കാനനയാത്രതുടങ്ങി.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെയാണ് കല്ലടക്കൂട്ടം കാല്‍നടയായി ശബരിമലയിലേക്കുപോകുന്നത്. മകരവിളക്കിന് സന്നിധാനത്തെത്തി ദര്‍ശനം നടത്തി നേര്‍ച്ചാദികള്‍ നിര്‍വഹിച്ചാണ് മടക്കം.
കല്ലടയിലെ കുരുവേലി, ചാങ്ങേത്ത് എന്നീ രണ്ടു കുടുംബങ്ങളിലെ കാരണവന്മാര്‍ ശബരിമല പ്രതിഷ്ഠാസമയം അടിടെ ഉണ്ടായിരുന്നുവെന്നും പിടിപ്പണം നല്‍കിയെന്നും എല്ലാ വര്‍ഷവും അവര്‍ ആചാരാനുഷ്ഠാനങ്ങളോടെ അവിടെ എത്താന്‍ ഈശ്വരകല്‍പനയുണ്ടായെന്നുമാണ് ഈ യാത്രക്കുപിന്നിലെ ഐതിഹ്യം.
ധനു18ന് കിഴക്കേകല്ലട കുരുവേലി കുടുംബത്തില്‍നിന്നും അംഗങ്ങള്‍ വ്രതാനുഷ്ഠാനങ്ങളോടെ പടിഞ്ഞാറേകല്ലട ചാങ്ങേത്ത് കളരിയിലെത്തും . അവിട ആഴിയും പടുക്കയും നടത്തി പന്മനവഴിയാണ് യാത്ര.
പതിനെട്ടാംപടിയുടെ വീതിയുള്ള മുളം തണ്ടാണ് കാവടി. ഇതിന്റെ ഇരുഭാഗത്തും അലുക്കുകളും കച്ചയുമുണ്ട്. കാവടി ഏന്തുന്നവര്‍ പ്രത്യേക അങ്കിധരിക്കും. മേളം തേവലക്കരവരെ മാത്രമാണ് ഒപ്പമുണ്ടാവുക.
ശബരിമലക്ക് പോകാനായി നേരേ കിഴക്കോട്ടോ വടക്കുകിഴക്കോട്ടോ പോകുന്നതിന് പകരം എന്തിനാണ് എതിര്‍ദിശയിലേക്കുപോകുന്നതെന്നത് അന്നത്തെ ആചാരത്തിന്റെ പ്രത്യേകതയാണ്. അടുത്തസ്ഥലമായിട്ടുകൂടി ഈ സംഘം പ്രശസ്ത ശാസ്താക്ഷേത്രമായ ശാസ്താംകോട്ടയിലേക്ക് പോകാറില്ല. എന്നാല്‍ പന്മന വഴി ഓച്ചിറക്കും അവിടെനിന്നും ആറമ്മുള അയിരൂര്‍പുതിയകാവ് എന്നിവിടങ്ങിലേക്കുമാണ് യാത്ര. സംഘം തങ്ങുന്ന പലതാവളങ്ങളിലും നേരത്തേ വിപുലമായ ആചാരാനുഷ്ഠാനങ്ങളോടെ കല്ലടക്കൂട്ടത്തെ സ്വീകരിക്കുമായിരുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം: വിവാഹങ്ങൾക്കായ് മാതാപിതാക്കൾ മുഴുവൻ സമ്പത്തും ചിലവഴിക്കുന്ന ഈ കാലത്ത് ലളിതമായ ഒരു വിവാഹം ഇന്ന് തിരുവനന്തപുരത്ത് നടന്നു. കേരള…
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന…
അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു പദ്ധതി. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുണ്ട്ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍…
തിരുവനന്തപുരം: ഇടതുപക്ഷമാണ് ഭരണം മന്ത്രി പറയുന്നതാണ് ശരി, തൊഴിൽ സമരങ്ങൾ കിതയ്ക്കുന്നു.കെഎസ്ആർടിസിയിലെ ഐൻടിയുസി അനുകൂല സംഘടനയായ ടിഡിഎഫിൻ്റെ പണിമുടക്ക് പരാജയപ്പെട്ടെന്ന്…
കൊല്ലം :ഇന്ന് രാവിലെ നീണ്ടകരയിലാണ് സംഭവം നടന്നത്.രാവിലെ ഒൻപത് മണിയോടെ റോഡരികിൽ വെയിലത്തു രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ…
കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തരേണ്ടിവരും. വിഷയത്തില്‍ സമഗ്ര…