പ്രണയം തെളിയിക്കാൻ വിരൽ മുറിച്ചു കാണിക്കാൻ പറഞ്ഞാൽ തന്നെ ഇന്ന് കാമുകന്മാൻ പിൻമാറും. ഇതാ വിഷം കഴിക്കാൻ പറഞ്ഞു കഴിച്ചു മരിച്ചു. പ്രണയം അങ്ങനെ തെളിയിച്ചു മറ്റെങ്ങുമല്ലഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിൽ ദിയോപാഹ്രി ഗ്രാമവാസിയായ 20 വയസ്സുകാരൻ കൃഷ്ണകുമാര്‍ പാണ്ഡ ആണ് മരിച്ചത്. വിഷം കഴിച്ച ശേഷം യുവാവ് സ്വന്തം വീട്ടുകാരെ വിവരം അറിയിച്ചിരുന്നു.സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു.ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Discover more from News12 India
Subscribe to get the latest posts sent to your email.