കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും, ശ്യാം നാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ശ്യം നാഥ് പഠിക്കാൻ സമർത്ഥൻ, പുസ്തക വായന ഇഷ്ടം. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ കാച്ചി കുറുക്കിയ മറുപടി പിന്നീട് ആവർത്തിച്ചു ചോദിച്ചാൽ ശബ്ദമുയർത്തി പറയും. പിന്നെയും നിശബ്ദൻ. മദ്യപിക്കില്ല, പുകവലിക്കില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ആഹാരം കഴിക്കും പുറത്ത് നിന്ന് ഒന്നും കഴിക്കില്ല. സ്വന്തം ആഫീസിലെ ആരുമായും ചങ്ങാത്തമില്ല.ആഫീസ് സമയം കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. ശ്യം നാഥ് അങ്ങനെ ആയിരുന്നു. ബി എസ് സി ഇലക്ട്രോണിക്സ് ബിരുദധാരിയാണ്. ആരുടേയും മുഖത്ത് നോക്കാതെ കുനിഞ്ഞു നടക്കുന്ന പ്രകൃതം. പാലമീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിലായിരുന്നു കുറച്ചധികനാൾ .പിന്നീടാണ് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ആഫീസിലേക്ക് സ്ഥലംമാറ്റം കിട്ടിയത് വിവാഹ ആലോചനകൾ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. അച്ഛൻ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.ആദ്യവിവാഹത്തിൽ നാലു പെൺമക്കൾ. അവരെല്ലാം വിവാഹിതർ. ആദ്യ ഭാര്യ 30 വർഷം മുൻപ് മരിച്ചു പോയി. പിന്നീട് വിവാഹം കഴിച്ചു. അതിൽ ഉള്ള ഒരേ ഒരു മകനാണ് ശ്യാംനാഥ്.22 വയസ്സുള്ളപ്പോൾ സ്കൂളിൽ ആഫീസ് അറ്റൻ്റെർ ആയി ജോലികിട്ടിയശ്യംനാഥിനു ബവ്റിജസ് കോർപ്പറേഷനിൽ മാനേജരായി ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നീട് സിവിൽ സപ്ലൈ വകുപ്പിൽ ജോലി നേടുകയായിരുന്നു. മാതാവിൻ്റെയും പിതാവിൻ്റെയും മുഖം കുപ്പി കൊണ്ടിടിച്ചു വികൃതമാക്കി മരണം ഉറപ്പുവരുത്തിയിട്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. കാരണങ്ങൾ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വസ്തുവിൻ്റെ ആധാരങ്ങൾ കത്തിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം പേരിലുള്ള ആധാരം കത്തിച്ചിട്ടില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.