കുന്ദമംഗലം:ജോലി നടക്കുന്നതിനിടെ വാതില്‍ പിടിച്ചുകൊടുക്കാനെന്ന വ്യാജേന കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ ലൈംഗിക താല്‍പര്യത്തോടെ ഉപദ്രവിച്ചു.സംഭവം നടന്ന് കോഴിക്കോട് കുന്ദമംഗലം. കൊല്ലം പെരിനാട് സ്വദേശി തൊട്ടുംങ്കര വീട്ടില്‍ വിശ്വംബരന്‍(54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആശാരിപ്പണിക്കായി എത്തിയതായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം പൊലീസാണ് കേസ് അന്വേഷിച്ചത്. എസ്‌ഐ അഭിലാഷ്, എഎസ്‌ഐ മഞ്ജിത്ത്, സിപിഒ ഷമീര്‍ എന്നിവരുള്‍പ്പെട്ട സംഘം കുന്നമംഗലത്തിനടുത്ത് പത്താം മൈലില്‍ വച്ചാണ് വിശ്വംഭരനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു..
Discover more from News12 India
Subscribe to get the latest posts sent to your email.




