“പേപ്പർ ബാലറ്റ് പുന:സ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി”
തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇ വി എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നേതാക്കളുടെ പൊരുത്തക്കേട് ഉയർത്തിക്കാട്ടി ഇ വി എമ്മിൽ കൃത്രിമം കാണിച്ചെന്ന ഹർജിക്കാരന്റെ വാദം കോടതി തള്ളുകയായിരുന്നു. ഹര്ജിക്കാരനായ ഡോ. കെ. എ.പോളിൻ്റെ വാദങ്ങളിൽ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവർ കണ്ടെത്തി. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം)കൃത്രിമം കാണില്ല എന്നും തോൽക്കുമ്പോൾ ഇവിഎമ്മിൽ കൈകടത്തൽ ഉണ്ടെന്നും പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു.





