6 June 2026
വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി  നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വീട്ടിൽ വെച്ച് പട്ടാപകൽ വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി . കുടുംബ വഴക്കിനെ തുടർന്ന് കുറച്ച് കാലമായി അകന്ന് കഴിയുകയായിരുന്നു ഇരുവരും . ഇന്നലെ വൈകിട്ട് 5 മണിക്ക് ദിവ്യശ്രീയുടെ വീട്ടിൽ എത്തിയ ഭർത്താവ് രാജേഷ് വടിവാൾ ഉപയോഗിച്ച് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ദിവ്യ ശ്രീ രക്തം വാർന്ന് കിടക്കുകയായിരുന്നു . തടയാൻ ശ്രമിച്ച ദിവ്യ ശ്രീയുടെ പിതാവ് വാസുവിന് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആക്രമത്തിന് ശേഷം ഭർത്താവ് പെരളം സ്വദേശി രാജേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആരോഗ്യ വകുപ്പ് ജില്ലാ നേഴ്സിംഗ് ഓഫീർ പരേതയായ പാറുവിന്റെയും , റിട്ട മിലട്ടറി എഞ്ചിനിയറിംഗ് സർവ്വീസ് ഉദ്യോഗസ്ഥൻ വാസുവിന്റെയും മകളാണ് ദിവ്യ ശ്രീ. സംഭവ വിവരം അറിഞ്ഞ് കണ്ണൂർ റൂറൽ എസ് പി അനൂജ് പലിവാൽ ഉൾപ്പടെ വൻ പോലീസ് സന്നാഹം സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് . കൊലപ്പെട്ട ദിവ്യ ശ്രീയുടെ എക മകൻ കൂക്കാനം യുപി സ്കൂളിലെ എഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സംഭവ വിവരം അറിഞ്ഞ് നൂറുകണക്കിന് നാട്ടുക്കാർ പലിയേരിലെ സംഭവ സ്ഥലത്തെത്തി.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *