6 June 2026
WhatsApp Image 2024-11-18 at 6.56.44 PM

മുൻവിരോധം നിമിത്തം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കുറുമണ്ടൽ മൂലവിള വീട്ടിൽ ജോൺ മകൻ ജേക്കബ്(48) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ കുറുമണ്ടൽ സ്വദേശി ജോസ് പ്രകാശിനെയാണ് ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. മുമ്പ് ഇവർ തമ്മിൽ തർക്കം ഉണ്ടായതിന്റെ വിരോധത്തെ തുടർന്ന് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുറുമണ്ടൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വച്ച് പ്രതി ജോസ് പ്രാകാശിനെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ജേക്കബ്. പരവൂർ പോലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിഷ്ണു സജീവ്, ബിജു, അജയൻ സി.പി.ഓ മാരായ സലാഹുദ്ദീൻ, രഞ്ജിത്ത്, വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *