ഷോർണ്ണൂർ : കഴിഞ്ഞു പോയ ദിനങ്ങളിൽ നാലു കരാർ തൊഴിലാളികളാണ് ട്രെയിൻ തട്ടി മരിച്ചത്. ക്ലീനിംഗിൻ്റെ ഭാഗമായി റയിൽവേ പാലത്തിൽ ജോലികൾ ചെയ്യുന്നതിനിടയിൽ പെട്ടെന്ന് കുതിച്ചെത്തിയ ട്രെയിൻ അവരുടെ ജീവിതം തകർത്തെറിഞ്ഞത്. റയിൽവേ കൃത്യമായും സുരക്ഷ ഒരുക്കേണ്ട സ്ഥാനത്ത് സുരക്ഷ ഒരുക്കാതെ പോയതിലാണ് ആ ജീവനുകൾ നഷ്ടമായത്. ഒരു ചർച്ചയും ഈ കാര്യത്തിൽ പൊതു സമൂഹം ഏറ്റെടുത്തിട്ടില്ല. ഇവർ കരാർ തൊഴിലാളികൾ ആയതിനാൽ യാതൊരു ആനുകൂല്യത്തിനും അർഹരുമല്ല. റയിൽവേ പറയുന്നത് കരാറുകാരനെതിരെ കേസെടുത്തു എന്നാണ്. അങ്ങനെ ഒരു കേസെടുത്തതുകൊണ്ട് ഈ പാവപ്പെട്ട തൊഴിലാളികൾക്ക് എന്തു പ്രയോജനം ചെയ്യും. അവരുടെ കൈകൾ ജോലി ചെയ്യാൻ വിധിക്കപ്പെട്ടതാണ്. അതവർ ചെയ്തു. അവരുടെ ജീവനും റയിൽവേ എടുത്തു കഴിഞ്ഞു. ഇവർക്ക് അർഹമായ പരിഗണ നൽകാൻ റയിൽവേ തയ്യാറാകണം.പൊരുതുന്ന പൊതു സമൂഹം ഈ കാര്യത്തിൽ ഇടപെടൽ നടത്തണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.