5 June 2026
കുരീപ്പുഴയിൽ ബോട്ടിൽ നിന്ന് വീണ് പശ്ചിമ ബംഗാൾ സ്വദേശി കൃഷ്ണദാസ് (46) മുങ്ങിമരിച്ചു.

തൃക്കടവൂർ: കുരീപ്പുഴ അക്ഷയ ഐസ് പ്ലാൻ്റിന് മുന്നിൽ നിർത്തിയിട്ട ബോട്ടിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശി കൃഷ്ണദാസ് (46) .കായലിൻവീണ് മുങ്ങിമരിച്ചു. സംഭവം നടന്നത് ഇങ്ങനെ, ഇന്നലെ രാത്രി 10 മണിയോടെ അക്ഷയ ഐസ് പ്ലാൻ്റിന് മുന്നിൽ ഐസ് നിറയ്ക്കാൻ വന്ന മേരിദാസ് എന്ന ഫിഷിംഗ് ബോട്ടിൻ്റെ മുൻവശം കരയോടെ ചേർന്നതെങ്ങിൽ വലിച്ചുകെട്ടുകയും പിറകുവശം പ്ലാൻ്റിൻ്റെ യാർഡിനോട് അടുപ്പിക്കാൻ നോക്കവെ ബോട്ടിൽ ബോട്ട് കെട്ടുന്ന കുറ്റി (ഇരുമ്പ് തൂണ്) ഒടിഞ്ഞു വന്ന് കൃഷ്ണദാസിൻ്റെ തലയിൽ തട്ടിയതോടെ കൃഷ്ണദാസ് കായലിൽ വീഴുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. രാത്രി തന്നെ ഫയർഫോഴ്സ് ടീം എത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും മൃതദേഹം വീണ്ടെടുക്കാൻ കാലവസ്ഥ അനുകൂലമല്ലാത്തതിനാൽ കഴിഞ്ഞില്ല. ഇന്ന് വെളുപ്പിന് സ്കൂബാ ടീം ഉൾപ്പെടെ എത്തി കൃഷ്ണദാസിൻ്റെ മൃതദേഹം രാവിലെ 7 മണിയോടെ കുരീപ്പുഴ മുസ്ലീം പള്ളിക്കു സമീപമുള്ള കായൽ തീരത്തു നിന്നും കണ്ടെത്തി. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അഞ്ചാലുംമൂട് പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *