5 June 2026
കൊല്ലം സ്വദേശിയായ വില്ലേജ് ആഫീസർ കൈക്കൂലി കേസിൽ വയനാട്ടിൽ വിജിലൻസ് പിടിയിൽ.

വയനാട്. കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ പിടിയിൽ.
കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ്
വിജിലൻസ് അറസ്റ്റുചെയ്തത്. 4000 രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്.

ആധാരത്തിലെ സർവേ നമ്പർ തിരുത്താനാണ് മുണ്ടക്കുറ്റി സ്വദേശി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടത്.
എന്നാൽ വില്ലേജ് ഓഫീസർ അഹമ്മദ് നിസാർ നടപടി ക്രമങ്ങൾ
പൂർത്തിയാക്കാൻ 4000 രൂപ ആവശ്യപ്പെടുകയായിരുന്നു. വിജിലൻസിൽ പരാതിയെത്തിയതോടെ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഇന്നലെ ഉച്ചയോടെ,
പരാതിക്കാരൻ കുപ്പാടിത്തറ വില്ലേജ് ഓഫീസിൽ പണവുമായി എത്തി. ഈ പണം വാങ്ങുന്നിതിനിടെ വിജിലൻസ് എത്തി വില്ലേജ് ഓഫീസറെ പിടികൂടി. നിസാർ നേരത്തേയും കൈക്കൂലി വാങ്ങിയിരുന്നതായി  ആരോപണമുണ്ട്.കൊല്ലം സ്വദേശിയാണ് വില്ലേജ് ഓഫീസർ.മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിൻ്റെ
നേതൃത്വത്തിലാണ് അറസ്റ്റ് .


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *